പെൻഗ്വിനിലെ ആദ്യ ഗാനം റിലീസ്​ ചെയ്​ത്​ അനിരുദ്ധ്​ രവിചന്ദർ

പെൻഗ്വിൻ എന്ന കീർത്തി സുരേഷ്​ ചിത്രത്തിലെ ആദ്യ ഗാനം പ്രശസ്​ത സംഗീത സംവിധായകൻ അനിരുദ്ധ്​ രവിചന്ദർ പുറത്തുവിട്ടു. തമിഴ്​,തെലുങ്ക്​, മലയാളം ഭാഷകളിലായി ആമസോൺ പ്രൈമിൽ പുറത്തിറങ്ങുന്ന ചിത്രത്തി​​െൻറ സംഗീതം സന്തോഷ്​ നാരായണനാണ്​ നിർവഹിച്ചിരിക്കുന്നത്​. ജൂൺ 19നാണ്​ ചിത്രത്തി​​െൻറ ആഗോള പ്രീമിയർ. 

മൂന്ന്​ ഭാഷകളിലായി പുറത്തിറങ്ങിയ ഗാനം മലയാളത്തിൽ ഒാമലേ എന്നാണ്​ തുടങ്ങുന്നത്​. ഗാനത്തിന്​ തമിഴിലും മലയാളത്തിലും വരികൾ എഴുതിയിരിക്കുന്നത്​ വിവേകും തെലുങ്കിൽ വെണ്ണിലാകാന്തിയുമാണ്​. മൂന്നു ഭാഷകളിലും ഗാനം ആലപിച്ചിരിക്കുന്നത്​ സുഷയാണ്​.

ലോക്​ഡൗൺ സമയത്താണ്​ പെൻഗ്വിനിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്​ എന്ന പ്രത്യേകതയുമുണ്ട്​. വ്യത്യസ്​ത സ്ഥലങ്ങളിൽ ഇരുന്ന്​ പെൻഗ്വനിലെ ഗാനങ്ങൾക്ക്​​ വേണ്ടി പ്രവർത്തിച്ച കലാകാരൻമാർക്ക്​ നന്ദിയറിയിച്ച്​ സംഗീത സംവിധായകൻ സന്തോഷ്​ നാരായണൻ രംഗത്തെത്തിയിരുന്നു.

Full View

ത​​െൻറ കുഞ്ഞിനെ രക്ഷിക്കാനായി ഏതറ്റം വരെയും പോകാൻ നിർബന്ധിതയായ ഒരമ്മയുടെ കഥയാണ്​ പെൻഗ്വിൻ പറയുന്നത്​. ഇൗശ്വർ കാർത്തിക്കാണ്​ ചിത്രം സംവിധാനം ചെയ്​തിരിക്കുന്നത്​. കാർത്തിക്​ സുബ്ബരാജാണ്​ ചിത്രം നിർമിക്കുന്നത്​. 
 

Tags:    
News Summary - Penguin - Omale Lyric Malayalam-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT