ജറൂസലം: വിഖ്യാത ഫലസ്തീനിയൻ ഗായികയും ഗാനരചയിതാവുമായ റീം ബന്ന അന്തരിച്ചു. കഴിഞ്ഞ ഒമ്പതു വർഷമായി സ്തനാർബുദ ബാധിതയായ അവർ ജന്മനാടായ നസ്റേത്തിലാണ് മരിച്ചത്. 51വയസ്സായിരുന്നു. ശനിയാഴ്ച രാവിലെയോടെയാണ് മരണമെന്ന് കുടുംബാംഗങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
ഫലസ്തീനിയൻ കവി സുഹൈറ സബാഗിെൻറ മകളായ റീമിന് രണ്ടു വർഷം മുമ്പ് രോഗംമൂലം പാട്ടുപാടുന്നത് അവസാനിപ്പിക്കേണ്ടിവന്നിരുന്നു. എന്നാൽ, ഗാനരചന രംഗത്ത് തുടർന്നു. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിനെതിരായ അവരുടെ ഗാനങ്ങൾ ലോകത്താകമാനം അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.