മത്ര: വെളുത്തു നീണ്ട താടിയും കറുത്ത തൊപ്പിയുമായി വില്‍ഫ്രഡ് ഗോമസ് ഒരു ചെറുവണ്ടി ഉരുട്ടിനടക്കുന്നത് കാണുമ്പോള്‍ ഒരു മിഠായി വില്‍പനക്കാരനാണെന്ന് തോന്നും.
അടുത്തത്തെുമ്പോഴാണ് മിഠായിയല്ല മധുരസംഗീതവുമായാണ് ഈ ഓസ്ട്രിയക്കാരന്‍െറ അലസ നടത്തം എന്ന് മനസ്സിലാവുക. ഇടതുകൈകൊണ്ട് തള്ളുന്ന ചെറു വണ്ടിയില്‍ സംവിധാനിച്ചിരിക്കുന്ന ഉപകരണത്തില്‍നിന്ന് വലതുകൈ കൊണ്ട് വളയംതിരിച്ചാണ് സംഗീതം പൊഴിക്കുന്നത്. രാജ്യങ്ങളില്‍നിന്ന് രാജ്യങ്ങളിലേക്കുള്ള ഈ പ്രയാണം ലോകസമാധാനം ലക്ഷ്യം വെച്ചുള്ളതാണെന്ന് മത്ര സൂഖിലത്തെിയ ഗോമസ് പറഞ്ഞു.
‘ഞാന്‍ ഓസ്ട്രിയന്‍ മലകളില്‍നിന്ന് സമുദ്രങ്ങള്‍ക്ക് മുകളിലൂടെ, മരുഭൂമികളിലൂടെ ലോകസഞ്ചാരം നടത്തുന്നവന്‍’ എന്ന് ഇംഗ്ളീഷില്‍ പാട്ടുവണ്ടിയില്‍ എഴുതിവെച്ചിട്ടുണ്ട്. തന്‍െറ സംഗീതം യൂട്യൂബില്‍ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. വണ്ടിയില്‍ സ്ഥാപിച്ച പെട്ടിയില്‍ സംഗീതാസ്വാദകര്‍ ഇടുന്ന നാണയങ്ങളാണ് വഴിച്ചെലവിന് ഉപയോഗിക്കുന്നത്. തന്‍െറ പേരിലുള്ള പോസ്റ്റ് കാര്‍ഡ് വില്‍പന നടത്തിയും ഈ സഞ്ചാര ഗായകന്‍ പണം കണ്ടത്തെുന്നുണ്ട്. ഒമാനില്‍ 100 ബൈസക്കാണ് പോസ്റ്റ് കാര്‍ഡ് വില്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.