ജയ്​​ ഹിന്ദ്​ ഹിന്ദ് ജയ്​​ ഇന്ത്യാ; ഹോക്കി ലോകകപ്പ്​ ഒൗദ്യോഗിക ഗാനമിതാ VIDEO

എ.ആർ റഹ്​മാൻ ഒരുക്കിയ ഹോക്കി ലോകകപ്പ്​ തീം സോങ്​ പുറത്തുവിട്ടു. ‘ജയ്​ ഹിന്ദ്​ ഹിന്ദ്​ ജയ്​ ഇന്ത്യാ’ എന്ന്​ തുടങ്ങുന്ന ഗാനത്തിൽ ബോളിവുഡി​​െൻറ ബാദ്​ഷാഹ്​ ഷാരൂഖ്​ ഖാനും തെന്നിന്ത്യൻ താരറാണി നയൻതാരയും കടന്നുവരുന്നുണ്ട്​.

ഗുൽസാറി​​െൻറ വരികൾക്ക്​ എ.ആർ റഹ്​മാൻ സംഗീതം നൽകി ആലപിച്ച ഗാനം നിർമിച്ചിരിക്കുന്നതും റഹ്​മാൻ തന്നെയാണ്​. നകുൽ അബിൻകർ, എം.സി ഹീം എന്നിവരും റഹ്​മാനൊപ്പം ഗാനം പാടിയിരിക്കുന്നു. രവി വർമനാണ്​ ഗാനത്തിന്​ മനോഹര രംഗങ്ങൾ ഒപ്പിയെടുത്തിരിക്കുന്നത്​.

സംഗീത രംഗത്ത്​ നിന്നും ശിവമണി, നീതി മോഹൻ, സാശ ത്രിപാദി, ശ്വേത പണ്ഡിറ്റ്​, ഹർഷദീപ്​ എന്നിവരും ഗാനത്തിൽ വന്നുപോകുന്നുണ്ട്​. ഇന്ത്യയുടെ ഹോക്കി ലോകകപ്പ്​ താരങ്ങളെയും ഉൾപെടുത്തിയിട്ടുണ്ട്​.

Full View
Tags:    
News Summary - the official music video Jai Hind India-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT