സംഗീത ജീവിതത്തിന്​ വിട പറഞ്ഞ്​ നിക്കി മിനാജ്​

ന്യൂയോർക്ക്​: പ്രശ്​സ്​ത അമേരിക്കൻ റാപ്പ് താരം നിക്കി മിനാജ് സംഗീത ജീവിതത്തിൽ നിന്നും വിരമിച്ചു. ട്വിറ്ററി ലൂടെയാണ്​ താരം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്​. കുടുംബ ജീവിതത്തിനായി കരിയറിൽ നിന്നും വിരമിക്കുകയാണെന്ന ്​ അവർ വ്യക്തമാക്കി.

മരണം വരെ തന്നെ പിന്തുണക്കണമെന്ന്​ ആരാധകരോടും അവർ ആവശ്യപ്പെട്ടു. ‘‘ നിങ്ങൾക്ക്​ ഇപ്പ ോൾ സന്തോഷമായെന്ന്​ എനിക്കറിയാം’’ എന്നും വിമർശകർക്കായി നിക്കി കുറിച്ചു. ആൺ സുഹൃത്ത്​ കെന്നത്ത്​ പെറ്റിയുമായി താരം ഉടൻ വിവാഹിതയാകുമെന്നും റിപ്പോർട്ടുണ്ട്​.

36 കാരിയായ നിക്കി മിനാജ്​ 10 തവണ ഗ്രാമി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്​. 2010ൽ പുറത്തിറങ്ങിയ നിക്കിയുടെ ‘പിങ്ക്​ ഫ്രൈഡേ’ എന്ന ആദ്യ ആൽബം ​ലോകശ്രദ്ധ നേടി. ആറ്​ അമേരിക്കൻ സംഗീത പുരസ്കാരം അടക്കം നിരവധി പുസ്കാരങ്ങൾ നേടിയിട്ടുണ്ട്.

2016ൽ ടൈം മാഗസി​​െൻറ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇടം പിടിച്ച പെൺ റാപ്പറാണ്​ നിക്കി. ഇതുവരെ 2 കോടിയിലധികം ആൽബങ്ങൾ ഇവരുടെതായി വിറ്റഴിച്ചിട്ടുണ്ട്.

Tags:    
News Summary - Nicki Minaj: Rapper 'retires from music' to have a family - Music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT