​'കളിമണ്ണിലെ' ഗാനവുമായി വീണ്ടും പാകിസ്താനി ഗായിക

ഇസ് ലാമാബാദ്​: മലയാള സിനിമ ഗാനങ്ങൾ പാടി മലയാളികൾക്ക്​ പരിചിതയായ പാകിസ്താനി ഗായിക നസിയ അമിൻ തകർപ്പൻ പാട്ടുമായി വീണ്ടും ഫേസ്ബുക്കിൽ.

കളിമണ്ണ്​ എന്ന ചിത്രത്തിലെ ശലഭമായ് ​ഉയരുവാൻ മലരിനും മോഹമായ് എന്ന ഗാനമാണ്​ അവർ ഇപ്രാവശ്യം പാടിയിരിക്കുന്നത്​. ലോകത്തെങ്ങുമുള്ള എ​െൻറ ഇന്ത്യൻ സഹോദരി സഹോദരൻമാർക്കും കേരളത്തിലെ കൂട്ടുകാർക്കും വേണ്ടി ഒരു പാട്ടുകൂടി സമർപ്പിക്കുന്നു.

കഴിഞ്ഞ ദിവസം ഇൗ ഗാനം കേട്ടതുമുതൽ എനിക്ക്​ ഉറങ്ങാൻ കഴിഞ്ഞില്ല. അപ്പോൾ ഞാൻ ഇൗ പാട്ടി​െൻറ അർഥം ഗൂഗിളിൽ തെരഞ്ഞു. ഒരുവേള ഇൗ പാട്ട്​ എനിക്ക്​ വേണ്ടി എഴുതപ്പെട്ടതാണെന്ന്​ തോന്നിപ്പോയെന്നും പുലർച്ചെ മൂന്ന്​ മണിവരെ താൻ ഇൗ പാട്ട്​ കേട്ടതായും നസിയ പറയുന്നു.

നേരത്തെ 'പ്രേമത്തിലെ' മലരേ എന്ന ഗാനവും 'എന്ന്​ നി​െൻറ മൊയ്​തീനിലെ' കാത്തിരുന്ന്​ കാത്തിരുന്ന്​ എന്ന ഗാനവും നസിയ പാടിയിരുന്നു.

Full View
Tags:    
News Summary - Nazia Amin Mohammad sing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT