പാരിസ്: ഫ്രാൻസിൽ നടന്ന തീവ്രവാദ ആക്രമണങ്ങളെ കുറിച്ച് ഫേസ്ബുക്കിൽ കമൻറിട്ടതിെൻറ പേരിൽ ഫ്രഞ്ച് റിയാലിറ്റി ഷോയിൽ നിന്നും മുസ്ലി പെൺകുട്ടി പുറത്തായി. ദി വോയ്സ് എന്ന ഷോയിലെ മുഖ്യ മത്സരാർഥിയായ മെന്നൽ ഇബ്തിസ്സം എന്ന പെൺകുട്ടിയാണ് നിർബന്ധിതമായി പുറത്താക്കപ്പെട്ടത്. ലിയനാർഡ് കോഹെനിെൻറ ഹല്ലെലുയ്യാ എന്ന ഗാനത്തിെൻറ ഇംഗ്ലീഷ്, അറബിക് വേർഷൻ പാടിയായിരുന്നു 22കാരിയായ മെന്നൽ ശ്രദ്ധാകേന്ദ്രമായത്. എന്നാൽ പ്രകടനത്തിന് ശേഷം ഫേസ്ബുക്കിൽ മെന്നൽ പോസ്റ്റ് ചെയ്ത കമൻറുകളുടെ സ്ക്രീൻ ഷോട്ടുകളുമായി ചില മാധ്യമങ്ങൾ മുന്നോട്ട് വരികയായിരുന്നു.
ഫ്രാൻസിലെ സിറ്റി ഒാഫ് നീസിൽ 86 പേരുടെ മരണത്തിനടയാക്കിയ ട്രക്ക് അറ്റാക്കിനെ കുറിച്ച് മെന്നൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ഇത് പതിവായിരിക്കുന്നു. ഒാരോ ആഴ്ചയും ഒാരോ ഭീകരാക്രമണം. പതിവ് പോലെ ഭീകരർ ആക്രമണം നടത്താൻ പോകുേമ്പാൾ അവരുടെ െഎഡിൻറിറ്റി കാർഡുകളും കരുതിയിട്ടുണ്ട്. ഇനി ഇതുപോലുള്ള ക്രൂരകൃത്യം നടത്തിക്കഴിഞ്ഞാൽ നിങ്ങളുടെ െഎഡിൻറിറ്റി കാർഡുകളും കൂടെ കരുതുക’. എന്നായിരുന്നു മെന്നലിെൻറ പോസ്റ്റ്.
ഭീകരാക്രമണം നടന്നയുടനെ പൊലീസ് ആക്രമികളുടെ പേര് പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു മെന്നൽ പോസ്റ്റുമായി രംഗത്ത് വന്നത്. മരിച്ചവരുടെ ശരീരത്തിൽ നിന്നും ലഭിച്ച രേഖകളിൽ നിന്നാണ് തീവ്രവാദികളെ തിരിച്ചറിഞ്ഞെതന്നായിരുന്നു പൊലീസിെൻറ വിശദീകരണം. 2015ലെ പാരിസ് ഭീകരാക്രമണത്തിലും പൊലീസ് ഭീകരരുടെ പേര് വേഗത്തിൽ പുറത്ത് വിട്ടിരുന്നു.
‘നമ്മുടെ ഗവൺമെൻറാണ് ഭീകരർ’ എന്ന മെന്നലിെൻറ മറ്റൊരു കമൻറും മാധ്യമങ്ങൾ വിവാദമാക്കി. എന്നാൽ നീസിലെ ഭീകരാക്രമണം നടക്കുേമ്പാൾ തെൻറ കുടുംബം അവിടെ ബാസ്റ്റിൽ ഡേ ആഘോഷത്തിലായിരുന്നു എന്നും ആക്രമണം തടയുന്നതിൽ സർകാർ പരാജയപ്പെട്ടതിലുള്ള രോഷത്താലാണ് അങ്ങനെ പ്രതികരിച്ചതെന്നും മെന്നൽ ഇബ്തിസ്സം വ്യക്തമാക്കി.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കൊണ്ട് മെന്നൽ രംഗത്ത് വന്നു. ആരെയും മന:പ്പൂർവ്വം േവദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. എന്നാൽ എെൻറ പ്രസ്താവന ആരിലെങ്കിലും വേദനയുണ്ടാക്കി എന്നറിയുന്നതിൽ വിഷമമുണ്ടെന്നും പരിപാടിയിൽ നിന്നും പുറത്ത് പോവാനാണ് തെൻറ തീരുമാനമെന്നും മെന്നൽ അറിയിച്ചു. ഫേസ്ബുക്ക് വീഡിയോവിലൂടെയായിരുന്നു മെന്നൽ പ്രതികരിച്ചത്.
ദി വോയ്സിെൻറ പ്രെഡക്ഷൻ കമ്പനി െഎ.ടി.വി സ്റ്റുഡിയോയും പ്രതികരണവുമായി എത്തി. ഫേസ്ബുക്ക് പോസ്റ്റും മെന്നലിെൻറ ഖേദപ്രകടനവും ഷോയെ ബാധിച്ചിട്ടുണ്ടെന്നും പുറത്ത് പോകാനുള്ള അവളുടെ തീരുമാനം പ്രതിസന്ധി തണുക്കാൻ കാരണമായേക്കുമെന്നും െഎ.ടി.വി സ്റ്റുഡിയോസ് അറിയിച്ചു.
മെന്നലിെന അനുകൂലിച്ച് അവളുടെ ഫേസ്ബുക്ക് പേജിൽ നിരവധി കമൻറുകളാണ് വരുന്നത്. നിെൻറ മതവും നീ ധരിച്ച ശിരോവസ്ത്രവുമാണ് യഥാർഥ പ്രശ്നമെന്നും ‘വംശീയതയുടെ മൂർധന്യാവസ്ഥയിലാണ് ഇപ്പോൾ ഫ്രാൻസ്’ എന്ന തരത്തിലുള്ള കമൻറുകൾ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.