ന്യൂഡൽഹി: സംഘ്പരിവാർ സംഘടനകളുടെ ഭീഷണി വകവെക്കാതെ ഡൽഹി സർക്കാർ ഏറ്റെടുത്ത് നടത്തിയ കർണാട്ടിക് സംഗീതജ്ഞൻ ടി.എം. കൃഷ്ണയുടെ കച്ചേരി കേൾക്കാനെത്തിയത് ആയിരങ്ങൾ. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരി തുടങ്ങി നിരവധി പ്രമുഖരും ശനിയാഴ്ച വൈകീട്ട് സാകേതിലെ മൈതാനെത്തത്തി.
പൊതുജനങ്ങൾക്കെല്ലാം സൗജന്യ പ്രവേശനം അനുവദിച്ചു. ഇത്രയും േപർ എത്തിച്ചേർന്നത് തനിക്കുള്ള പ്രചോദനമാണെന്ന് ടി.എം. കൃഷ്ണ പറഞ്ഞു. രാജ്യത്ത് ഹിന്ദു, മുസ്ലിം എന്നോ മലയാളി, പഞ്ചാബി എന്നോ വേർതിരിവില്ല എന്നതിന് തെളിവാണ് ഇത്രയും പേർ ഒത്തുചേർന്നതെന്ന് ചടങ്ങിൽ സംസാരിച്ച കെജ്രിവാൾ പറഞ്ഞു.
എല്ലാവരും പെങ്കടുക്കണമെന്നും എന്നാലേ ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കൊരു മറുപടിയാവൂ എന്നും കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തിരുന്നു. സംഘ്പരിവാർ ഭീഷണിയെത്തുടർന്ന് എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ ഉപേക്ഷിച്ച പരിപാടി ഡൽഹി സർക്കാർ ഏറ്റെടുത്ത് അതേ ദിവസം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.