ആരാധകരുടെ ശല്യം വേണ്ട​; വിമാനത്തിൽ ഫസ്റ്റ്​ ക്ലാസ്​ കാബിൻ മുഴുവൻ ബുക്ക്​ ​ചെയ്​ത്​ മികാ സിങ് VIDEO

ബോളിവുഡിലെ വിലകൂടിയ ഗായകരിൽ ഒരാളായ മിക സിങ്ങി​​​​െൻറ ട്വീറ്റാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. അമേരിക്കയിലെ ദല്ലാസിൽ നിന്നും ദുബായിലേക്കുള്ള എമിറേറ്റ്​സ്​ വിമാനത്തി​​​​െൻറ ഫസ്റ്റ്​ ക്ലാസ്​ കാബിൻ മുഴുവൻ ബുക്ക്​ ചെയ്​തായിരുന്നു ഗായക​​​​െൻറ യാത്ര. ഇൗ വിവരം മികാ സിങ്​തന്നെയാണ്​​ ട്വിറ്ററിലൂടെ പങ്കുവെച്ചത്​.

'ദല്ലാസിലെ ഷോ മനോഹരമായിരുന്നു. ഇതിഹാസ പോപ്​ ഗായകൻ മൈക്കിൾ ജാക്​സൻ ഒറ്റക്ക്​ യാത്ര ചെയ്യാൻ ഇഷ്​ടപ്പെടുന്നതായി പറഞ്ഞിട്ടുണ്ട്​. താനും അതിഷ്​ടപ്പെടുന്നു. എനിക്ക്​ ആരാധകരുടേയോ സഹയാത്രികരുടേ​യോ ശല്യമില്ലാതെ യാത്ര ​െചയ്യണം. ഒറ്റ ഒരുത്ത​െനയും ഇവിടെ കാണണ്ട. അതിനാൽ എമിറേറ്റ്​സി​​​​െൻറ ഫസ്റ്റ്​ ക്ലാസ്​ കാബിൻ മുഴുവനായി താൻ ബുക്ക്​ ചെയ്​തു.

ഇതൊക്കെ ചെയ്യാൻ​ ത​േൻറടം വേണം. ഇത്​ ബോളിവുഡിലെ വലിയ സെലിബ്രിറ്റികൾക്ക്​ പിന്തുടരാവുന്നതാണെന്നും. ഇത്തരമൊരു ട്ര​​​െൻറിന്​ താൻ തുടക്കം കുറിക്കുകയാണെന്നും മിക വീഡിയോയിൽ പറയുന്നുണ്ട്​.

പോസ്റ്റ്​ പുറത്തുവന്നതും ഗായക​​​​െൻറ പ്രകടനത്തെ കളിയാക്കി നിരവധി പേരാണ്​ രംഗത്തുവന്നത്​. ഫസ്റ്റ്​ ക്ലാസിലെ യാത്രക്കാർ മുഴുവൻ പോയതിന്​ ശേഷം സെൽഫി വീഡിയോ ഇട്ട്​ പൊങ്ങച്ചം പറയുകയാണെന്ന്​ ചിലർ പറഞ്ഞു. തനിക്കുള്ള സമ്പത്ത്​ കാണിക്കാൻ വേണ്ടിയുള്ള പൊങ്ങച്ചമാണെന്ന്​ മറ്റുചിലർ. ഗായകൻ ഷാൻ, താനും ഇത്തരത്തിൽ ഫസ്റ്റ്​ ക്ലാസ്​ മുഴുവൻ ബുക്ക്​ ചെയ്​ത്​ യാത്ര ​െചയ്യുമെന്ന്​ മികയെ കളിയാക്കി ട്വിറ്ററിൽ പോസ്റ്റുമായെത്തി.

Tags:    
News Summary - Mika Singh says he bought entire first class cabin on a plane-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT