രാജ്യത്തിനകത്തും പുറത്തും തരംഗമുണ്ടാക്കിയ മാണിക്യ മലരായ പൂവിക്കൊരു ഉർദു വേർഷനും. ഗായികയും അവതാരികയുമായ സിദ്റത്തുൽ മുൻതഹ പാടിയ ഉർദു മാണിക്യ മലർ യൂട്യൂബിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ‘ജൗഹരി ഗുൽ സി ജൊ ബീവി’ എന്ന് തുടങ്ങുന്ന ഗാനം ഉർദുവിലേക്ക് മാറ്റിയത് ഫൈസൽ വഫ ആലേങ്കാടാണ്. ഒരു ദിവസം കൊണ്ട് ഗാനത്തിന് 86,000ത്തോളം കാഴ്ചക്കാരെയാണ് ലഭിച്ചത്.
പി.എം.എ ജബ്ബാറിെൻറ മനോഹരമായ വരികൾക്ക് തലശ്ശേരിക്കാരനായ റഫീഖ് കെ ഇൗണമിട്ട മാണിക്യ മലരായ പൂവി വർഷങ്ങളായി മലയാളികളുടെ നാവിൻ തുമ്പത്തുള്ള പാട്ടാണെങ്കിലും ഒമർ ലുലുവിെൻറ അഡാറ് ലവ് എന്ന ചിത്രത്തിലൂടെ പാട്ടിെൻറ പ്രശസ്തി രാജ്യം കടന്ന് പ്രവഹിക്കുകയായിരുന്നു. ഷാൻ റഹ്മാെൻറ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ പുതിയ മാണിക്യ മലർ പാട്ട് യൂട്യൂബിൽ റെക്കോർഡ് കാഴ്ചക്കാരെയാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.