ന്യൂഡൽഹി: ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലെ രംഗങ്ങള്‍ മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് ഹൈദരാബാദിലെ പരാതിക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
പൊലീസിൽ പരാതി നൽകിയ മുഖീത് ഖാന്, സഹീറുദ്ദീന്‍ അലി ഖാന് എന്നിവരാണ് കോടതിയെ സമീപിച്ചത്. സിനിമയിൽനിന്ന് മാണിക്യമലരായ പൂവി എന്ന ഗാനം നീക്കണമെന്ന ആവശ്യം അവർ ആവർത്തിക്കുകയും ചെയ്തു. മുഹമ്മദ് നബിയെയും ആദ്യ ഭാര്യയായ ഖദീജ ബീവിയെയും പുകഴ്ത്തി 1978 ലാണ് പി.എം.എ ജബ്ബാര്‍ മാണിക്യമലരായ പൂവി എന്ന ഗാനം എഴുതിയതെന്നും എന്നാൽ ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തില്‍ ഈ ഗാനത്തോടൊപ്പം കാണിക്കുന്ന രംഗങ്ങളെയാണ് ചോദ്യംചെയ്യുന്നതെന്നും പരാതിക്കാർ ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.