‘മേം കോൻ ഹൂം’ സീക്രട്ട്​ സൂപ്പർസ്​റ്റാറി​െൻറ ആദ്യഗാനം  VIDEO

അമിർ ഖാ​​െൻറ പുതിയ സിനിമ സീക്രട്ട്​ സൂപ്പർസ്​റ്റാറി​​െൻറ ആദ്യ ഗാനം പുറത്തിറങ്ങി. മേം കോൻ ഹൂം എന്നു തുടങ്ങുന്ന ഗാനം 16 കാരിയായ മേഘ്​ന മിശ്രയാണ്​ ആലപിച്ചിരിക്കുന്നത്​​. അമിത്​ ത്രിവേദിയാണ്​ ഗാന രചന നിർവഹിച്ചത്​.  

അമിർഖാൻ തന്നെയാണ്​ ആദ്യഗാനം പുറത്തിറക്കിയത്​. പുതുമുഖമായ അദ്വൈത്​ ചൗഹാ​ൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സൈറ വസീമാണ്​ പ്രധാന കഥാപാത്ര​െത്ത അവതരിപ്പിക്കുന്നത്​. പ്രശസ്​​തയായ പാട്ടുകാരിയാകണമെന്ന്​ ആഗ്രഹിക്കുന്ന പെൺകുട്ടിയായാണ്​​ സൈറ സിനിമയിൽ അവതരിക്കുന്നത്​. പാട്ടുപാടുന്നത്​ പിതാവിന്​ താത്​പര്യമില്ലാത്തതിനാൽ പാട്ടുകാരിയാകാൻ അവൾ അനുഭവിക്കുന്ന കഷ്​ടപ്പാടുകളുമാണ്​ സിനിമയുടെ ഇതിവൃത്തം. 

പെൺകുട്ടിയുടെ ആദ്യ യൂട്യൂബ്​ വിഡിയോ റെക്കോർഡ്​ ചെയ്യുന്നതാണ്​ ഗാനത്തി​​െൻറ ദൃശ്യങ്ങളിലുള്ളത്​. പാട്ട്​ റെക്കോർഡ്​ ​െചയ്യുന്നതിനു മുമ്പ്​ താനാരാണെന്ന്​ വെളിപ്പെടുത്താൻ കഴിയില്ലെന്നും ഗായിക പറയുന്നുണ്ട്​. 

Full View
Tags:    
News Summary - Main Kon Hoon First Song of Secret Super Star - Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT