ലതയുടെ നില ഗുരുതരം; പ്രതീക്ഷ കൈവിടാതെ ഡോക്​ടർമാർ

മുംബൈ: കടുത്ത ശ്വാസതടസ്സത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇതിഹാസ ഗായിക ലത മ​ങ്കേഷ്​കറുടെ നി ല ഗുരുതരമാണെങ്കിലും തിരിച്ചുവരവി​​െൻറ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന്​ ആശുപത്രി വൃത്തങ്ങൾ. തൊണ്ണൂറുകാരിയാ യ ലതയെ തിങ്കളാഴ്​ചയാണ്​ മുംബൈ നഗരത്തിലെ ബ്രീച്ച്​ കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

അതേസമയം, ലതയുടെ നില തൃപ്​തികരമാണെന്നാണ്​ ആശുപത്രിയുടെ പൊതുജനസമ്പർക്ക വിഭാഗം ജീവനക്കാർ അറിയിച്ചത്​. ലതാജി മരുന്നുകളോട്​ നല്ല നിലയിൽ പ്രതികരിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.

പതിറ്റാണ്ടുകൾ നീണ്ട സംഗീതജീവിതത്തിൽ ഹിന്ദിക്കു പുറമെ അനേകം പ്രാദേശിക ഭാഷകളിലും വിദേശ ഭാഷകളിലും പാടിയ ലത, 2004ൽ പുറത്തിറങ്ങിയ യാഷ്​ ചോപ്രയുടെ ‘വീർ സാര’ എന്ന ചിത്രത്തിലാണ്​​ അവസാനമായി മുഴുവൻ ഗാനങ്ങളും പാടിയത്.

ഇന്ത്യൻ സൈന്യത്തിന്​ ആദരവർപ്പിച്ച്​ ഇക്കഴിഞ്ഞ മാർച്ചിൽ പാടിയ ‘‘സൗഗന്ധ്​ മുഝെ ഇസ്​ മിട്ടി കി’’ ആണ്​ അവസാനം റെക്കോഡ്​ ചെയ്​തത്​. രാജ്യം ലതക്ക്​ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്​ന സമ്മാനിച്ചിട്ടുണ്ട്​.

Tags:    
News Summary - Lata Mangeshkar Health is Critical -Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT