കിടിലൻ ഡാൻസുമായി ചാക്കോച്ചൻ; കുട്ടനാടൻ മാർപാപ്പയിലെ പാട്ടി​െൻറ ടീസർ

അനിയത്തിപ്രാവിലൂടെ മലയാളികളുടെ മനസ്സിൽ കുടിയേറിയ കുഞ്ചാക്കോ ബോബൻ കാര്യമായി ഡാൻസ്​ വഴങ്ങാത്ത മോളിവുഡ്​ സൂപ്പർ താരങ്ങൾക്കൊരു അപവാദമായിരുന്നു. സിനിമകളിൽ ചാക്കോച്ച​​​െൻറ ഡാൻസ്​ കണ്ടിട്ട്​ കാലം കുറച്ചായെങ്കിലും ഇപ്പോഴിതാ കുട്ടനാടൻ മാർപാപ്പയെന്ന പുതിയ ചിത്രത്തിൽ താരം ഡാൻസ്​ ചെയ്യുന്ന ഗാനം അണിയറക്കാർ പുറത്ത്​ വിട്ടിരിക്കുന്നു. സാ രി ഗാ മാ എന്ന ഗാനത്തി​​​​െൻറ 30 സെക്കൻറ്​ മാത്രമുള്ള വീഡിയോ ആണ്​ യൂട്യൂബിലൂടെ പുറത്തുവിട്ടത്​. 

Full View

ശ്രീജിത്ത്​ വിജയൻ സംവിധാനം ചെയ്യുന്ന കുട്ടനാടൻ മാർപാപ്പ മുഴുനീള ഹാസ്യ സിനിമയാണ്​. അതിഥി രവിയാണ്​ നായിക. ശാന്തി കൃഷ്​ണ, അജു വർഗീസ്​, സൗബിൻ ഷാഹിർ, ഇന്നസ​​െൻറ്​, രമേഷ്​ പിഷാരടി, ധർമജൻ ബോൾഗാട്ടി, സലീം കുമാർ, ടിനി ടോം തുടങ്ങി വൻ താരനിരതന്നെയുണ്ട്​​ ചിത്രത്തിൽ. 

രാഹുൽ രാജി​​​െൻറതാണ്​ സംഗീതം​. ഹസീബ്​ ഹനീഫ്​, നൗഷാദ്​ ആലത്തൂർ, അജി മെടയിൽ എന്നിവർ ചേർന്നാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. അരവിന്ദ്​ കൃഷ്​ണ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. 

Tags:    
News Summary - Kuttanadan Marpappa Sa Re Ga Ma Song Teaser Kunchacko Boban-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT