തെരഞ്ഞെടുപ്പ്​ ബോധവൽക്കരണത്തിന്​ കെ.എസ്​ ചിത്രയുടെ പാട്ടുമായി കമീഷൻ

ലോക്​സഭ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനായി കെ.എസ്​ ചിത്രയുടെ പാട്ടുമായി തെരഞ്ഞെടുപ്പ്​ കമീഷൻ. വോട്ട്​ ചെയ്യാൻ തയ്യാറെടുക്കൂ, വോട്ടറെന്നതിൽ അഭിമാനിക്കു എന്ന ആഹ്വാനവുമായാണ്​ തെരഞ്ഞെടുപ്പ്​ ഗാനം പ ുറത്തിറങ്ങിയിരിക്കുന്നത്​.

Full View

മു ൻ ചീഫ്​ സെക്രട്ടറി കെ.ജയകുമാറാണ്​ ഗാനത്തിനായി വരികൾ ഏഴുതിയിരിക്കുന്നത്​. മാത്യു ടി ഇട്ടിയുടേതാണ്​ ഈണം. ഗവർണർ പി.സദാശിവമാണ്​ തെരഞ്ഞെടുപ്പ്​ ഗീതം പുറത്തിറക്കിയത്​.

സംസ്ഥാനത്തെ പോളിങ്​ ശതമാനം 90ൽ എത്തിക്കാനാണ്​ കമീഷൻ ലക്ഷ്യമിടുന്നത്​. വോട്ടർമാരെ ബോധവൽക്കരിക്കാനുള്ള തെരഞ്ഞെടുപ്പ്​ കമ്മീഷൻെറ പ്രവർത്തനങ്ങളുടെ മുഖമായി കെ.എസ്​ ചിത്രയേയു ഇ. ശ്രീധരനേയുമാണ്​ നിശ്​ചയിച്ചിരിക്കുന്നത്​.

Tags:    
News Summary - K.S chithra song-Music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT