????????? ????

പാടിപ്പതിഞ്ഞ പാട്ടിന്‍െറ സംഗീതജ്ഞനാണ് കൃഷ്ണദാസ് വടകര. ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരുപിടി ഗാനങ്ങളാണ് അദ്ദേഹം മലയാളിക്കായി സമ്മാനിച്ചത്. അതുകൊണ്ടുതന്നെ കൃഷ്ണദാസിന്‍െറ ആസ്വാദകലോകം വളരെ വലുതായിരുന്നു. മാപ്പിളപ്പാട്ടും വിപ്ളവഗാനങ്ങളും ഒരുപോലെ തനിക്ക് പ്രിയപ്പെട്ടതാണെന്ന് അദ്ദേഹം തെളിയിച്ചു. കൃഷ്ണദാസ് വിടപറഞ്ഞതോടെ പുതിയ കാലത്തിന് അനുകരിക്കാനാവാത്ത സംഗീത സാന്നിധ്യമാണ് നഷ്ടമായത്. ഈ സംഗീത സാന്നിധ്യത്തെ അടയാളപ്പെടുത്തുകയാണ് ഒക്ടോബര്‍ 13ന് പ്രകാശനം ചെയ്യുന്ന ‘സ്വരഗംഗയിലെ ഏകാകി’ എന്ന ഡോക്യുമെന്‍ററി.

കൃഷ്ണദാസ് പാടിയ ‘ഉടനെ കഴുത്തെന്‍േറതറുക്കൂ ബാപ്പാ’, ‘ഓത്തുപള്ളിയിലന്ന് നമ്മള്‍’, ‘മക്കാ മരുഭൂമിയിലൊരു’, ‘കണ്ടാലഴകുള്ള പെണ്ണ്’, ‘കണ്ണിമാവിന്‍ ചുവട്ടിലെന്നെ...’ തുടങ്ങിയ എത്രയോ ഗാനങ്ങളാണ് പഴമക്കാരുടെ മനസ്സില്‍ പച്ചപിടിച്ചുകിടക്കുന്നത്. പി.ടി. അബ്ദുറഹ്മാന്‍െറ ഗാനങ്ങള്‍ ഏറെയും പാടി ആസ്വാദകരിലത്തെിച്ചത് കൃഷ്ണദാസാണ്. മാപ്പിളപ്പാട്ടിന്‍െറ മായികലോകത്തേക്ക് കൃഷ്ണദാസിനെ നയിച്ചത് വി.എം. കുട്ടിയായിരുന്നു. ഇതിനുപുറമെ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്ത ഘട്ടത്തില്‍ വിപ്ളവഗാനങ്ങളുടെ ശേഖരവുമായി കൃഷ്ണദാസ് വേദികളില്‍നിന്ന് വേദികളിലേക്ക് സഞ്ചരിച്ചു. അക്കാലത്തെ പാര്‍ട്ടി നോട്ടീസുകളില്‍ കൃഷ്ണദാസിന്‍െറ പാട്ടുകള്‍ ഉണ്ടായിരിക്കുമെന്ന് പ്രത്യേകം അച്ചടിച്ചു.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി പാട്ടുപാടിയതിന്‍െറ പേരില്‍ സംഗീതാധ്യാപക ജോലിയില്‍നിന്ന് കൃഷ്ണദാസിനെ പിരിച്ചുവിട്ടു. പിന്നീട് ഇ.എം.എസ് അധികാരത്തില്‍ വന്നപ്പോള്‍ കൃഷ്ണദാസ് ജോലി നഷ്ടപ്പെട്ടതിനെക്കുറിച്ച് കത്തെഴുതി. കമ്യൂണിസ്റ്റായതിന്‍െറ പേരിലാണ് ജോലി നഷ്ടപ്പെട്ടതെങ്കില്‍ തിരിച്ചെടുത്തിരിക്കുമെന്നു കാണിച്ച് ഇ.എം.എസ് എഴുതിയ കത്തും ജോലി തിരിച്ചുകിട്ടിയതും കൃഷ്ണദാസ് അഭിമാനത്തോടെ പങ്കുവെക്കുമായിരുന്നു. പപ്പന്‍ വള്ളിക്കാട് എഴുതിയ ‘കാളവണ്ടി ഇത് കാളവണ്ടി’, ‘ഒഞ്ചിയത്തിന്‍െറ ഓമനയാം മണ്ടോടി കണ്ണന്‍’ തുടങ്ങിയ വിപ്ളവഗാനങ്ങള്‍ കൃഷ്ണദാസിന്‍െറ ശബ്ദത്തിലൂടെയല്ലാതെ സങ്കല്‍പിക്കാന്‍ പോലുമാവില്ല.

ഡോക്യുമെന്‍ററിയെക്കുറിച്ച് സംവിധായകന്‍ നാസര്‍ ഇബ്രാഹീം പറയുന്നതിങ്ങനെ: ‘ഓര്‍ക്കാട്ടേരിയില്‍ ഫെയ്സ് മൂവീസ് കൃഷ്ണദാസ് വടകരയെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ആ വേദിയില്‍ ‘ഓത്തുപള്ളിയില്‍ അന്നുനമ്മള്‍...’ പാടിക്കൊണ്ടിരിക്കവെ അദ്ദേഹത്തിന് വാക്കുകള്‍ കിട്ടാതായി. ഓര്‍മകള്‍ കൈവിടുന്ന ദു$ഖത്തില്‍ കൃഷ്ണദാസിന്‍െറ തൊണ്ടയിടറി. അപ്പോഴാണ് നാടിന്‍െറ പാട്ടുകാരന്‍െറ പാട്ടുജീവിതം പകര്‍ത്തിവെക്കണമെന്ന ചിന്ത ജനിച്ചത്. ഒരുവര്‍ഷം മുമ്പുതന്നെ പൂര്‍ത്തീകരിച്ചു. ഗാനഗന്ധര്‍വന്‍ യേശുദാസിന്‍െറ കൈകളിലൂടെ വേണം പ്രകാശനമെന്ന് കൃഷ്ണദാസ് ആഗ്രഹിച്ചിരുന്നു. ചില കാരണങ്ങളാല്‍ അത് നടന്നില്ല. കൃഷ്ണദാസിന്‍െറ സാന്നിധ്യത്തിലല്ലാതെ ഡോക്യുമെന്‍ററി പ്രകാശനം ചെയ്യേണ്ടിവന്നതില്‍ ഏറെ ദു$ഖമുണ്ട്.’

ഫെയ്സ് മൂവി ഹൗസിന്‍െറ ബാനറിലാണ് ഡോക്യുമെന്‍ററി പുറത്തിറങ്ങുന്നത്. സി.സി. രാജന്‍, എം.പി. രാഘവന്‍ എന്നിവര്‍ നിര്‍മാണവും രാധാകൃഷ്ണണ്‍ അമരാവതി നിര്‍മാണസഹായവും നടത്തി. കാമറ ജലീല്‍ ബാദുഷ, എഡിറ്റിങ് ബിജു ചാലാട്, സ്റ്റില്‍ ലിജിന്‍ രവി, അസോസിയേറ്റ് ഡയറക്ടര്‍ റിയാസ് കാഞ്ഞിരോട്ട് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Tags:    
News Summary - krishna das vadakara musician

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT