പത്​മാവതിലെ ‘ഖിൽജി പാട്ടി​’െൻറ ഗംഭീര മേക്കിങ്​ വീഡിയോ

വിവാദങ്ങൾക്കിടയിലും ബ്രഹ്മാണ്ഡ ഹിറ്റായി മാറിയ പത്​മാവതിലെ തരംഗമായ പാട്ടായിരുന്നു ഖലിബലി. അലാവുദ്ദീൻ ഖിൽജിയെ അവതരിപ്പിക്കുന്ന രൺവീർ സിങ്​ തകർത്തഭിനയിച്ച രംഗങ്ങൾ കൊണ്ട്​ യൂട്യൂബിലും സാമൂഹ്യ മാധ്യമങ്ങളിലും ഗാനത്തിന്​ വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്​. 60 ദശലക്ഷം പേരാണ്​ യൂട്യൂബിൽ പാട്ട്​​ ഇതുവരെ കണ്ടത്​.

Full View

എന്നാൽ അണിയറക്കാർ ഖലിബലിയുടെ ചിത്രീകരണ വീഡിയോയും ഇപ്പോൾ പുറത്ത്​ വിട്ടിരിക്കുകയാണ്​. കൊറിയോഗ്രാഫറും സംവിധായകൻ സഞ്​ജയ്​ ലീലാ ബൻസാലിയും ചേർന്ന്​ നായകനെ നൃത്തം പരിശീലിപ്പിക്കുന്ന വീഡിയോക്ക്​ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​. ​54000 ത്തോളം ലൈക്കുകളും 18 ലക്ഷത്തോളം കാഴ്​ചക്കാരെയുമാണ്​ മേക്കിങ്​ വീഡിയോക്ക്​ ഒരു ദിവസം കൊണ്ട്​ ലഭിച്ചത്​.

 

Full View
Tags:    
News Summary - Khalibali Song Making Video - music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT