Posted On
date_range Updated On
date_range ഗായകൻ ഹിമേഷ് റെഷ്മിയക്ക് മംഗല്യം; വധു സീരിയൽ താരം
ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ ഗായകരിൽ ഒരാളായ ഹിമേഷ് റെഷ്മിയയുടെ വിവാഹം കഴിഞ്ഞു. ടെലിവിഷൻ താരമായ സോണിയ കപൂറിന് താലി ചാർത്തിയത് വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ.
ഹിമേഷിെൻറ മുംബൈയിലെ വീട്ടിൽ വെച്ച് വെള്ളിയാഴ്ചയായിരുന്നു വിവാഹം നടന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് വിവാഹക്കാര്യം ലോകമറിയുന്നത്.
ഹിന്ദി ടെലിവിഷൻ സീരിയലുകളിലും മറ്റ് പരിപാടികളിലും നിറസാന്നിധ്യമാണ് സോണിയ. 43 കാരനായ ഹിമേഷിെൻറ രണ്ടാം വിവാഹമാണിത്. കോമളായിരുന്നു ആദ്യ ഭാര്യ.
ബോളിവുഡിൽ ഒരു കാലത്ത് ഏറ്റവും വിലയേറിയ ഗായകനും സംഗീത സംവിധായകനുമായിരുന്നു ഹിമേഷ്. ആഷിഖ് ബനായ, തേരാ സുരൂർ, ജലക് ദിക്ലാജാ, തുടങ്ങിയ ഹിമേഷ് ഗാനങ്ങൾ വൻ തരംഗമായിരുന്നു. സമീപ കാലത്ത് ഹിമേഷ് സംഗീതം നൽകിയ ചില പാട്ടുകൾ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.