ഇന്ത്യയുടെ വാനമ്പാടിക്ക്​ ഇന്ന്​​ നവതി

ന്യൂഡൽഹി: ശബ്​ദസൗകുമാര്യവും അനിർവചനീയ ഭാവതീവ്രതയു​ംകൊണ്ട്​ സംഗീതാസ്വാദകരെ പിടിച്ചിരുത്തിയ ഇന്ത്യയുടെ വാ നമ്പാടിക്ക്​ ഇന്ന്​ 90ാം പിറന്നാൾ. 36ഓളം ഇന്ത്യൻ ഭാഷകളിലായി 25,000ത്തിലേറെ ഗാനങ്ങളാണ്​ ‘ലതാജി’ എന്ന്​ ഏവരും ബഹുമാനപൂർവം വിളിക്കുന്ന ലതാ മ​ങ്കേഷ്​കർ ആലപിച്ചത്​.

മൂന്ന്​ ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങൾ ലതാജി നേടിയിട്ടുണ്ട്​. മികച്ച ഗായികക്കുള്ള നാല്​ പുരസ്​കാരങ്ങളും രണ്ട്​ സ്​പെഷ്യൽ പുരസ്​കാരങ്ങളും ഒരു ലൈഫ്​ ടൈം അച്ചീവ്​മ​​െൻറ്​ പുരസ്​കാരവും ഉൾ​പ്പടെ ആറ്​​ ഫിലിംഫെയർ പുരസ്​കാരങ്ങളാണ്​ ലതാ മ​ങ്കേഷ്​കർ സ്വന്തം പേരിൽ കുറിച്ചത്​​. 1989ൽ ദാദാ സാഹേബ്​ ഫാൽകെ പുരസ്​കാരവും 2001ൽ രാജ്യത്തി​​​െൻറ പരമോന്നത ബഹുമതിയായ ഭാരത്​രത്​നയു​ം നൽകി രാജ്യം ലതാ മ​ങ്കേഷ്​കറിനെ ആദരിച്ചിട്ടുണ്ട്​.

ബംഗാൾ ഫിലിം ജേണലിസ്​റ്റ്സ്​ അസോസിയേഷൻ പുരസ്​കാരം 15 തവണ ലതാജിയെ തേടിയെത്തി. 1974ൽ റോയൽ ആൽബർട്ട്​ ഹാളിൽ പരിപാടി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരിയായും ലതാ മ​ങ്കേഷ്​കർ ചരിത്രം കുറിച്ചു.

Tags:    
News Summary - Happy birthday Lata Mangeshkar -music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT