?????????? ?????? ????? ??????????? ????? ????? ????????? ?????? ??????? ????????

സ്വരമാധുരിയില്‍ ‘ഗസല്‍ രാത്’ 

കോഴിക്കോട്: ഗസല്‍ വരികളിലൂടെ നഗരത്തെ കുളിരണിയിപ്പിച്ച് ‘ഗസല്‍ രാത്’. സാംസ്കാരിക വകുപ്പ്, കേരള സംഗീത-നാടക അക്കാദമി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗസല്‍ സന്ധ്യയുടെ രണ്ടാംദിനം  യുവതലമുറയിലെ ശ്രദ്ധേയ ഗായകനായ ജിതേഷ് സുന്ദരമാണ് ഗസല്‍ ആലപിച്ചത്. രംഗ് തെരി സുല്‍ഫോംകീ, ഐസീ ലഗീ ലഗന്‍, രാത്രിയില്‍ മഴ പെയ്തു തുടങ്ങിയ ഗാനങ്ങളിലൂടെ ജിതേഷ് സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയമായ സംഗീത സായാഹ്നം സമ്മാനിച്ചു.
അഷീഷ് ജാ (തബല), മുഹമ്മദ് റാഷിദ് ഖാന്‍ (വയലിന്‍), അബ്ദുല്‍ അസീസ് (റിഥംപാഡ് ), രാജഗോപാല്‍ ആചര്യ (ഗിറ്റാര്‍), ലോകേഷ്സംപിഗെ (ഫ്ളൂട്ട്) എന്നിവര്‍ അകമ്പടിയേകി. 
ഞായറാഴ്ച ആരംഭിച്ച ‘ഗസല്‍ രാത്’ ഫെബ്രുവരി രണ്ടിന് സമാപിക്കും. ചൊവ്വാഴ്ച്ച ‘ഗസല്‍ രാത്’ വേദിയില്‍ ചന്ദന്‍ദാസ് ഗസല്‍ ആലപിക്കും. 
Tags:    
News Summary - gasal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT