ഫുട്​ബാൾസ്​ ഒാൺ കൺട്രി; ഒരു മല്ലു ഫുട്​ബാൾ ആന്തം VIDEO

റഷ്യയിൽ നടക്കുന്ന ഫുട്​ബോൾ ലോകകപ്പിലലിഞ്ഞിരിക്കുകയാണ്​ ലോകം. ജാതി, മത, വർഗ, നിറ, ദേശ ഭേദമന്യേ എല്ലാവരുടെയും സിരകളിൽ പടർന്ന വികാരമാണത് കാൽപന്ത്​​​. ഇങ്ങ്​ മലനാട്ടിലും കാൽപന്താരാധനക്ക്​ കുറവില്ല. അങ്ങ്​ തിരുവിതാകൂറ്​ ​തൊട്ട്​ ഇങ്ങ്​ കാസർകോട്​ വരെ അതി​​​െൻറ അലയൊലികൾ കാണാം. മലയാളികളുടെ ഫുട്​ബോൾ ഭ്രമം പാടിപ്പറയുന്ന ഗാനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ​ ജമേഷ്​ കോട്ടക്കൽ.

‘ഫുട്​ബാൾസ്​ ഒാൺ കൺട്രി’ എന്ന ഗാനം ആൻ കത്രീനയാണ്​ ആലപിച്ചിരിക്കുന്നത്​. വരികളും ആനി​േൻറത്​ ത​ന്നെ. ഛായാഗ്രഹകൻ ​പ്രകാശ്​ വേലായുധ​​​െൻറ മനോഹരമായ ദൃശ്യങ്ങളോടൊപ്പം പുറത്തുവന്ന ഗാനത്തിന്​ ‘മല്ലു ഫുട്​ബാൾ ആന്തം’ എന്നാണ്​ കാപ്​ഷൻ നൽകിയിരിക്കുന്നത്​. യുവതാരം പൃഥ്വിരാജിനെ നായകനാക്കി ബ്യൂട്ടിഫുൾ ഗെയിം എന്ന സിനിമ ചെയ്യാനിരിക്കുകയാണ്​ ജമേഷ്​.

Full View
Tags:    
News Summary - Football's Own Country Mallu Football Anthem-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.