Posted On
date_range Updated On
date_range മുരളി ഗോപിയുടെ വരികൾ പാടി ഉഷ ഉതുപ്പ്; തരംഗമായി ലൂസിഫർ ആന്തം
പൃഥ്വിരാജ് സംവിധാനം ചെയ്ത് തിയറ്ററുകളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫറില െ ഏവരും കാത്തിരിക്കുന്ന എമ്പുറാനെ എന്ന ഗാനം പുറത്തിറങ്ങി. മുരളി ഗോപിയുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് ദീപക് ദേവാണ്. ഉഷ ഉതുപ്പാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ജ്യേത്സന ആലപിച്ച ഗാനവും സൂപ്പർഹിറ്റായി മാറിയിരുന്നു.
സൂപ്പർ സ്റ്റാർ മോഹൻലാലിന് പുറമേ ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, വിവേക് ഒബ്റോയ്, സായ്കുമാർ, ഫാസിൽ, സാനിയ ഇയ്യപ്പൻ എന്നിങ്ങനെ വമ്പൻ താര നിരയുമായി എത്തിയ ചിത്രം നിർമിച്ചത് ആശിവർവാദ് സിനിമാസിൻെറ ബാനറിൽ ആൻറണി പെരുമ്പാവൂരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.