യുവ സൂപ്പർതാരം ദുൽഖർ സൽമാെൻറ പ്രിയപുത്രി മറിയം അമീറാ സൽമാെൻറ ഒന്നാം പിറന്നാളായിരുന്നു ഇന്നലെ. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ദുൽഖർ മകളുടെ ആദ്യ പിറന്നാളിനെ കുറിച്ചിട്ട പോസ്റ്റുകൾക്ക് താഴെ സെലിബ്രിറ്റികളടക്കം മറിയത്തിന് പിറന്നാളാശംസകൾ നേർന്നിരുന്നു.
എന്നാൽ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത് പിറന്നാളാഘോഷങ്ങൾക്കിടെയുള്ള മറിയം അമീറയുടെ ഡാൻസാണ്. ഒരു പഞ്ചാബി ഗാനത്തിന് മറിയം ചുവടുവെക്കുന്നതാകെട്ട വാപ്പച്ചി ദുൽഖറിനും ഉമ്മച്ചി അമാലിനുമൊപ്പം. കൂടെ സണ്ണി വെയ്നും മറ്റ് താരങ്ങളുമുണ്ടായിരുന്നു.
‘ഇന്നെനിക്ക് മറക്കാനാകാത്ത ദിനമാണ്. എെൻറ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വർഗത്തിൽ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചെന്നും, ഏറെ നാളത്തെ ആഗ്രഹമായി ഒരു രാജകുമാരിയെ ലഭിച്ചെന്നുമായിരുന്നു ദുൽഖറിെൻറ പിറന്നാൾ പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.