മൂസക്ക ബാക്കിവെച്ചത്​... ഏറ്റുപാടി അബൂഷാം...

മാപ്പിളപ്പാട്ടി​െൻറ സുൽത്താൻ എരിഞ്ഞോളി മൂസ പാടാൻ ബാക്കിവെച്ച ഒരു പാട്ട്. സുൽത്താ​​െൻറ വിയോഗത്തിന്​ ഒരാണ്ടിനിപ്പുറം ആ പാട്ട്​ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ്.  സുജൂദി​െൻറ  നേരങ്ങൾ മറന്നുപോയ യൗവനം.  തിരിച്ചറിവി​െൻറ നിറകണ്ണുകളുമായി സായംകാലത്ത്​ പ്രാർത്ഥനയോടെ  ഉടയോ​െൻറ മുന്നിൽ.  മൂസക്ക സ്വന്തം ജീവതം വിവരിച്ചിട്ടുള്ളത്​ അങ്ങനെയാണ്​.

‘‘മറന്നുപോയി... സുജൂദി​​െൻറ നേരങ്ങൾ...’’ എന്നു തുടങ്ങുന്ന വരികൾ കേട്ടപ്പോൾ തന്നെ ഈ പാട്ട്​ ഞാൻ പാടുമെന്ന്​ പാടുമെന്ന്​ മൂസക്ക ഉറപ്പ്​ നൽകിയതാണ്​. കാരണം, കരിം മുഴപ്പിലങ്ങാടി​​െൻറ ആ  വരികൾ സുൽത്താ​െൻറ ജീവിതത്തിൽനിന്നുള്ള ഏടുകളാണ്. അതുകൊണ്ടുതന്നെ അത്​ മൂസക്കക്ക്​ അത്രമേൽ പ്രിയപ്പെട്ടതുമായി. റെക്കോർഡിംഗിന്​ തയാറെടുക്കുന്നതിനിടെയാണ്​ പാട്ടി​​െൻറ സുൽത്താൻ രോഗശയ്യയിലായത്​. ​ ​ഏറെ മോഹിച്ച ഒരു പാട്ട്​ പാടാൻ ​ബാക്കി​െവച്ച്​ മൂസക്ക പോയി. 

മൂസക്ക പാടാൻ കൊതിച്ചത്​ യുവഗായകൻ അബൂഷാമി​​െൻറ ശബ്​ദത്തിൽ ആസ്വാദകരുടെ മുന്നിലെത്തിയിരിക്കുന്നു.‘‘മൂസക്ക പാടാൻ ബാക്കിവെച്ചത്…’’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ പാട്ട്​  മൂസക്കയെയും മാപ്പിളപ്പാട്ടിനെയും  സ്നേഹിക്കുന്നവർ ഈ പാട്ട് ഏറ്റെടുത്തു കഴിഞ്ഞു.  കാരണം,  അത്രമേൽ വൈകാരികമാണ്​ വരികൾ ഒ​ാരോന്നും.. അത്രമേൽ ശ്രുതിമധുരമാണ്​ സംഗീതം.  മാപ്പിളപ്പാട്ടി​​െൻറ സർവസൗന്ദര്യവും  പീലിവിടർത്തുന്ന അനുഭവമാണ്​ ഈ പാട്ട്​ സമ്മാനിക്കുന്നത്​. 

Full View

അനശ്വര ഗായകർ മുഹമ്മദ് റഫിയോട്​ ചേർന്നുനിൽക്കുന്ന സ്വരമാധുരിയാൽ അനുഗ്രഹീതനായ കലാകാരനാണ്​ അബൂഷാ രണ്ടു പതിറ്റാണ്ടിലേറെയായി മലബാറിലെ ഗാനമേള വേദികളിൽ നിറസാന്നിധ്യമാണ്​.  റഫി സാബ്​ മാപ്പിളപ്പാട്ട്​ പാടിയ പോലെ എന്നാണ്​ സാമൂഹിക മാധ്യമങ്ങളിൽ കിട്ടിയ കന്മൻറുകളിലൊന്ന്​.  മൂസക്ക ബാക്കിവെച്ചപോയ പാട്ടിന്​ ശബ്​ദം നൽകാനുള്ള നിയോഗം വന്നുചേർന്നത്​ വലിയ അനുഗ്രഹമായാണ്​ കാണുന്നതെന്നും അസ്വാദകർ അത്​ ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും  അബൂഷാം പറയുന്നു.   അബൂഷാം കണ്ണ​ൂർ എടക്കാട്​ സ്വദേശിയാണ്​. 

Tags:    
News Summary - DEVOTIONAL SONG ABOOSHEHAM-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT