വിഖ്യാത കനേഡിയൻ ഗായകൻ ലെനാർഡ്​ ​കോഹൻ അന്തരിച്ചു

ഒട്ടാവ: വിഖ്യത കനേഡിയൻ ഗായകൻ ​ലെനാർഡ്​ കോഹൻ(82) അന്തരിച്ചു. കോഹ​െൻറ തന്നെ ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ മരണവിവരം പുറത്ത്​ വിട്ടത്​.

അഗാധമായ ദഃുഖത്തോടുകൂടി വിഖ്യാതഗായകനും ഗാന രചയിതാവുമായ  ലേനാർഡ്​ കോഹ​െൻറ മരണവാർത്ത അറിയിക്കുന്നു എന്നാണ്​ ഫേസ്​ബുക്ക്​ പോസ്​റ്റ്​​ ​. മരണകാരണത്തെ കുറിച്ച്​ കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല. ​ദിവസങ്ങൾക്കകം ലോസ്​ ആഞ്ചലസിൽ വെച്ച്​ അദ്ദേഹത്തി​െൻറ ഒാർമ്മ പുതുക്കുന്ന ചടങ്ങ്​ നടക്കുമെന്നും ഫേസ്​ബുക്ക്​ പോസ്​റ്റ്​ പറയുന്നു.

കാനഡയിലെ മൊൺട്രിയാലിലാണ്​ കോഹ​െൻറ ജനനം.സൂസന്ന, ​െഎ ആം യുവർ മാൻ എന്നിവ അ​േദഹത്തി​െൻറ ഹിറ്റ്​ ആൽബങ്ങൾ. ഏറ്റവ​ും പുതിയ ആൽബം കഴിഞ്ഞ മാസമാണ്​ പുറത്തിറങ്ങിയത്​.കനേഡിയിലെ പ്രശ്​സതരായ ഗായകരിൽ ഒരാളായ കോഹൻ 2008ൽ റോക്ക്​ ആൻഡ്​ റോൾ ഹാൾ ഒാഫ്​ ഫെയിം ഫൗണ്ടേഷനിലെത്തി.

ജൂത കൂടുബത്തിൽ ​ജനിച്ച കോഹൻ പിന്നീട്​ ​സെൻ ബുദ്ധിസത്തിൽ ആകൃഷ്​ടനാവുകയായിരുന്നു. 1994 മുതൽ 1999 വരെയു​ള്ള കാലഘട്ടത്തിൽ പൂർണമായും സംഗീതത്തിൽ നിന്ന്​ വിട്ട്​ നിന്ന്​ ലോസ്​ ആഞ്ചലസിലെ​ സെൻ സെൻററിലായരുന്നു കോഹൻ താമസിച്ചത്​.  വർഷങ്ങൾക്കു ശേഷമുള്ള സംഗീതത്തി​േലക്കുള്ള മടങ്ങിവരവി​േനാട്​,  ജീവിതം ഒരുപാട്​ പ്രശ്​നങ്ങളും തിരച്ചടികളും നിറഞ്ഞതാണ്​. ഇപ്പോൾ ഞാൻ കൂറെ അച്ചടക്കം പഠിച്ചു ഇനി സംഗീത​ത്തിലേക്ക്​ മടങ്ങാം എന്നായിരുന്നു പ്രതികരണം.

Tags:    
News Summary - Canadian singer Leonard Cohen dies aged 82

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT