Posted On
date_range Updated On
date_range ഇന്നത്തെ പാട്ടുകൾ ഏകദിന ക്രിക്കറ്റ് മത്സരം പോലെ- ബപ്പി ലാഹിരി
ഇന്നത്തെ പാട്ടുകൾ ഒാർമിക്കാൻ ആളുകൾക്ക് കഴിയുന്നില്ലെന്നും ഒരു ഏകദിന ക്രിക്കറ്റ് മത്സരം പോലെയാണിതെന്നും പ്രശസ്ത സംഗീതസംവിധായകൻ ബപ്പി ലാഹിരി.
ഇന്നത്തെ ഗാനങ്ങളിൽ സന്തുഷ്ടനാണോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. സിനിമ ഒരു സൂപ്പർ ഹിറ്റ് ആയിരിക്കും, എന്നാൽ ഗാനങ്ങൾ നിലനിൽക്കുന്നില്ല..ഇന്നത്തെ പാട്ടുകൾ വെറും ഒരു ഏകദിന ക്രിക്കറ്റ് മത്സരം പോലെയാണ്. സുവർണ്ണ കാലഘട്ടത്തിലെ ഗാനങ്ങൾ, അത് ടെസ്റ്റ് മാച്ച് ആണ്- അദ്ദേഹം വ്യക്തമാക്കി.
അഞ്ച് പതിറ്റാണ്ടോളമായി സംഗീത രംഗത്ത് പ്രവർത്തിക്കുന്നയാളാണ് ലാഹിരി. അയാം എ ഡിസ്കോ ഡാൻസർ, യാദ് ആ രഹാ ഹേ, യാർ ബിനാ ചൈൻ കഹാൻ രേ അടക്കം നിരവധി ഹിറ്റുകൾ സൃഷ്ടിച്ചയാളാണ് ലാഹിരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.