പാട്ടുപാടി പുലിവാല് പിടിച്ച ഗായകൻ നാടുവിട്ടു VIDEO

ഇസ് ലാമാബാദ്​: പാട്ടു പാടി പുലിവാല് ​പിടിച്ച ഗായകൻ നാടു വിട്ടതായി റിപ്പോർട്ട്​. പാകിസ്താനിലെ അറിയപ്പെടുന്ന ഗായകനായ തഹെർ ഷായാണ്​ ജീവന്​ ഭീഷണിയുണ്ടായതിനെ തുടർന്ന് ​രാജ്യം വിട്ടത്​. ഇദ്ദേഹത്തി​െൻറ പാട്ടിൽ മതവിരുദ്ധ ഘടകങ്ങൾ ഉണ്ടായതായി ആരോപിച്ച്​ നവമാധ്യമങ്ങളിൽ വിവാദമുണ്ടായിരുന്നു.

2013ൽ റിലീസ്​ചെയ്ത ആദ്യഗാനമായ  ​െഎ ടു െഎ, 2016ൽ ഇറങ്ങിയ എയ്ഞ്ചൽ എന്നീ ഗാനങ്ങളാണ്​​ വലിയ വാദപ്രതിവാദങ്ങൾക്ക്​ കാരണമായത്​. അതേസമയം തഹെർ ദുബായ് ഷോപ്പിങ്​ഫെസ്റ്റ്​വലിൽ പ​െങ്കടുക്കാനായി വിദേശത്തെന്നാണ് മറ്റൊരു സംഗീതജ്ഞൻ പറയുന്നത്​.

തഹെർ എവിടെയാണെന്നറിയില്ല. അദ്ദേഹം പാകിസ്താൻ വി​െട്ടന്ന്​ ഉറപ്പുണ്ടെന്നും സർക്കാർ തഹെറിന് ​മതിയായ സുരക്ഷ നൽകിയില്ലെന്നുമാണ്​ ഇയാളുടെ മാനേജരെ ഉദ്ധരിച്ച്​ പ്രദേശിക മാധ്യമമായ എക്സ്പ്രൈസ് ട്രൈബ്യുൺ റിപ്പോർട്ട്​ ചെയ്​തത്​.

Full View
Tags:    
News Summary - ANGEL" SONG BY TAHER SHAH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT