കുവൈറ്റ് ഉദ്യോഗസ്ഥർ തങ്ങളെ ഇന്ത്യൻ പട്ടികളെന്ന് വിളിച്ചു: അദ്നൻ സമി

കുവൈറ്റ് സിറ്റി: കുവൈറ്റ് എയർപോർട്ടിൽ വെച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തന്‍റെ സംഘത്തെ ഇന്ത്യൻ പട്ടികളെന്ന് വിളിച്ച് ആക്ഷേപിച്ചെന്ന് പ്രശസ്ത ഗായകൻ അദ്നാൻ സമി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരോപണമുന്നയിച്ചത്. സംഗീത പരിപാടിക്കായാണ് അദ്നാൻ സമി കുവൈത്തിലെത്തിയത്. ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചപ്പോൾ ഒരു സഹായവും ചെയ്തില്ലെന്നും അദ്നൻ സാമി ആരോപിച്ചു. എന്നാൽ തന്‍റെ പ്രശ്നം അറിഞ്ഞപ്പോൾ തന്നെ സഹായിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ പുകഴ്ത്തിക്കൊണ്ടും അദ്നൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.

'ഇവിടെ എത്തിയിട്ടും തങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നും യാതൊരു സഹായവും കിട്ടിയില്ല. ഒരു കാരണവുമില്ലാതെ എന്‍റെ സംഘാംഗങ്ങളെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അധിക്ഷേപിച്ചു. ഇന്ത്യൻ പട്ടികളെന്ന് വിളിച്ചു. നിങ്ങളുമായി ബന്ധപ്പെട്ടെങ്കിലും ഒന്നും ചെയ്തില്ല. ഇത്രയും അഹങ്കാരത്തോടെ പെരുമാറാൻ ഇവർക്ക്് ആരാണ് അധികാരം നൽകിയത്' അദ്നാൻ സാമി ട്വീറ്റ് ചെയ്തു.

ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരെ ടാഗ് ചെയ്ത ട്വീറ്റിന് വളരെ വേഗം തന്നെ മറുപടി ലഭിച്ചു. തന്നെ പെട്ടെന്ന് ഫോണിൽ ബന്ധപ്പെടുവാൻ ആവശ്യപ്പെടുകയായിരുന്നു വിദേശകാര്യ മന്ത്രി. പിന്നീട് സുഷമക്ക് നന്ദി പറഞ്ഞുകൊണ്ട് അദ്നൻ സമി വീണ്ടും ട്വീറ്റ് ചെയ്തു. 'സുഷമ സ്വരാജ് ഫോണിൽ വിളിച്ചു. തന്‍റെ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയുന്ന, ലോകത്തിന്‍റെ ഏതു കോണിലായാലും തന്‍റെ രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്ന ഒരു വിദേശകാര്യ മന്ത്രി നമുക്കുണ്ടായതിൽ അഭിമാനിക്കാം' എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്.

ബ്രിട്ടനിൽ ജനിച്ച സമിക്ക് 2016ലാണ് ഇന്ത്യൻ പൗരത്വം ലഭിച്ചത്.

Tags:    
News Summary - Adnan Sami claims staff were called ‘Indian dogs’ at Kuwait airport-Music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT