മാണിക്യ മലർ അങ്ങ്​ പോളണ്ടിലെത്തി; പാടിയത്​ എട്ട്​ വയസ്സുകാരൻ VIDEO

മാണിക്യ മലരായ പൂവിയെന്ന പാട്ട് കേരളവും​ ഇന്ത്യയും ഏഷ്യയും കടന്ന്​ ഇപ്പോൾ യൂറോപ്പിലും തരംഗമായി മാറിയിരിക്കുകയാണ്​. പോളണ്ടിലെ എട്ട്​ വയസ്സുകാരൻ മാണിക്യ മലരായ പൂവി​ പാടുന്നത്​ കേട്ടാൽ മാപ്പിളപാട്ട്​ ആരാധകർ ഞെട്ടും. അത്രയും മനോഹരമായും ഉച്ചാരണ ശുദ്ധിയോടെയുമാണ്​ പാടുന്നത്​.​  പതിറ്റാണ്ടുകളായി മലയാളികളുടെ ഇടയിൽ പ്രശസ്​തമായ ഇൗ പാട്ട്​ അഡാറ്​ ലവ്​ എന്ന ചിത്രത്തിലൂടെയാണ്​ കടലും വൻകരയും കടന്ന്​ പോയത്​.

Full View

പോളണ്ടിനെ കുറിച്ച്​ പറയു​​​േമ്പാൾ മലയാളികൾക്ക്​ ചിരി വരും. സന്ദേശം എന്ന ചിത്രത്തിൽ ശ്രീനിവാസൻ പറഞ്ഞ ഡയലോഗാണ്​ എല്ലാവർക്കും ഒാർമ വരിക. എന്നാൽ പോളണ്ടുകാർക്ക്​ നമ്മൾ മലയാളികളെ കുറിച്ച്​ അറിയുമോ എന്ന്​ സംശയിച്ചവർക്ക്​ മറുപടി കിട്ടിയത്​ പോലെയാണ്​ എട്ട്​ വയസ്സുകാര​​​​​െൻറ പാട്ടി​​​​െൻറ വരവ്​. പ്രിയ പ്രകാശ്​ വാര്യരും റോഷൻ അബ്​ദുൽ റഹൂഫും സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി മാറിയതിനൊപ്പം​ പാട്ടി​​​​െൻറ ജനപ്രീതിയും അതിർത്തി കടന്ന്​ ​പോവുകയാണ്​​.

Tags:    
News Summary - 8 years Old Poland Boy Singing MANIKYA MALAR SONG - MUSIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT