ശ്രേയാ ഘോഷാലിന്‍െറ പാട്ടും പാട്ടനുഭവവും

ഫഹദ് ഫാസില്‍ നായകനാകുന്ന ‘മണ്‍സൂണ്‍ മാംഗോസ്’ ലെ ആദ്യ ഗാന വീഡിയോ റിലീസ് ചെയ്തു. ജേക്സ് ബിജോയ് സംഗീതം നല്‍കിയ ‘റോസി’ എന്ന രസകരമായ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്. ഗാനത്തിന്‍്റെ വരികള്‍ രചിച്ചത് മനോജ് കുറൂര്‍. ജേക്സ് ബിജോയും ഒപ്പം ആലപിച്ചിട്ടുണ്ട്.

‘റോസി’ ഒഫീഷ്യല്‍ സോങ്ങ് വീഡിയോ Muzik247ന്‍്റെ യൂട്യൂബ് ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=3DvXHsNmpY0
ശ്രേയ ഘോഷാല്‍ തന്‍്റെ റിക്കോര്‍ഡിംഗ്  അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത് കാണാന്‍: https://www.facebook.com/muzik247in/videos/550487225133090/

ഫഹദ് ഫാസില്‍, ഐശ്വര്യ മേനോന്‍, വിജയ് റാസ്, വിനയ് ഫോര്‍ട്ട് എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ഈ കോമഡി എന്‍്റര്‍റ്റെനറിന്‍്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ‘അക്കരക്കാഴ്ചകള്‍’ എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പര ഒരുക്കിയ അബി വര്‍ഗീസാണ്. ടോവിനോ തോമസ്, സഞ്ജു ശിവറാം, ജേക്കബ് ഗ്രിഗറി, നന്ദു കെ, ജോസുകുട്ടി വി, സജിനി എസ്, തമ്പി ആന്‍്റണി എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അബി വര്‍ഗീസും നവീന്‍ ഭാസ്കറും മാറ്റ് ഗ്രബും ചേര്‍ന്നാണ് യു എസിന്‍്റെ പശ്ചാത്തലത്തില്‍ തിരകഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ലൂക്കാസ് പ്രുഖ്നിക്കും എഡിറ്റിംഗ് ഡോണ്‍ മാക്സുമാണ്. Muzik247ആണ് ചിത്രത്തിന്‍റെ ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. Kayal Films ന്‍്റെ ബാനറില്‍ ആന്‍്റണി പി തെക്കേക്കും പ്രേമ പി തെക്കേക്കും നിര്‍മിച്ച ‘മണ്‍സൂണ്‍ മാംഗോസ്’ ജനുവരി 15ന് തിയേറ്ററുകളില്‍ എത്തും 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.