മീനാക്ഷിയുടെ അറബി ഗാനം ഗള്‍ഫില്‍ ഹിറ്റാകുന്നു

ദുബൈ:ഷാര്‍ജ ടി.വി  റിയാലിറ്റി ഷോ വിജയി  മീനാക്ഷി ജയകുമാര്‍ പാടിയ യു.എ.ഇ ദേശീയ ദിന ആഘോഷ ഗാനം അറബികള്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നു. ‘നഹനു ഇമാറാത്തി ഹുന്‍’ എന്ന പേരില്‍ അബുദബി ലുലുഷോപ്പിങ്് മാളിലെ  ജീവനക്കാരനും  കവിയുമായ അനില്‍ കുമ്പനാട് അണിയിച്ച് ഒരുക്കി, തനത് അറബി ഭാഷ ശൈലിയില്‍ മീനാക്ഷി പാടിയ ഗാനം ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റാണ്.  മലയാളത്തില്‍  അനില്‍ എഴുതിയ  വരികള്‍  റാസല്‍ഖൈമയില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുല്‍സലാം അഹ്മദാണ്  അറബിയിലേക്ക് പരിഭാഷപ്പെടുത്തിയത്. 
ഏഴു കടലും താണ്ടി..... ഏഴു വന്‍കരയില്‍ നിന്നും...എന്ന്  അര്‍ത്ഥം വരുന്ന  വരികളാണിത്. അറബ്  രാഷ്ട്രങ്ങളിലെ ആലാപന രീതികള്‍  വ്യത്യസ്തമാണ്.യു.എ.ഇ ആലാപന ഉച്ചാരണമല്ല ഖത്തറിന്‍േറത്. പ്രദേശിക ഭാഷ പ്രയോഗങ്ങളും വേറിട്ട് നില്‍ക്കുന്നു. വാക്കുകളിലെ ഉച്ചാരണ മികവും  അതിന്‍െറ പാരമ്പര്യ  ഈണങ്ങളുമാണ് അറബി ആലാപനത്തില്‍ പ്രധാനം. ആ ആലപാന മാധുര്യം  ഈ ഗാനത്തില്‍ മീനാക്ഷി കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഇമാറാത്തികള്‍ പറയുന്നു.  മാസങ്ങള്‍ മുന്‍പ്   ഷാര്‍ജ  ടി.വിയുടെ ഏറെ ജനകീയമായ  റിയാലിറ്റി ഷോയില്‍  അറബ് മല്‍സരാര്‍ഥികളെ പിന്തള്ളിയാണ് അങ്കമാലിക്കാരി ഒന്നാം സ്ഥാനം നേടിയത്. അന്ന് ഷാര്‍ജ ഭരണാധികാരിയില്‍ നിന്നാണ് മീനാക്ഷി സമ്മാനം വാങ്ങിയത്.എന്‍ജിനിയര്‍ ജയകുമാറിന്‍റെയും ഡോ.രേഖയുടെയും മകളാണ് ഈ പെണ്‍കുട്ടി.
ഗാനരചന നിര്‍വഹിച്ച അനില്‍ കുമ്പനാട് 20  വര്‍ഷമായി യു.എ.ഇയിലെ കലാരംഗത്ത് സജീവമാണ്. ഒട്ടനവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ഗാനം അനില്‍ ചിട്ടപ്പെടുത്തുന്നത് . 
മലയാളത്തിലും കൂടി   പുറത്തിറകിയ ഗാനം  ഗായിക നിത്യയാണ് ആലപിച്ചത്.   പാട്ടിന്‍െറ ചിത്രീകരണവും മികവ് പുലര്‍ത്തുന്നു. കെ.കെ.മൊയ്തീന്‍കോയ,സാഹില്‍ ഹാരിസ് ,അനില്‍ കുമ്പനാട്, ടിനി തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.

 

Full View
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT