തമിഴ് ഗാനരചയിതാവ് നാ മുത്തുകുമാർ അന്തരിച്ചു

ചെന്നൈ: തമിഴ് ഗാനരചയിതാവ് നാ മുത്തുകുമാർ (41) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് അഞ്ചുദിവസമായി ചികിൽസയിലായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മരണം.

സീമാൻ സംവിധാനം ചെയ്ത വീരനടൈ എന്ന ചിത്രത്തിലൂടെയാണ് ഗാനരചയിതാവായി തുടക്കം കുറിച്ചത്. കവി, നോവലിസ്റ്റ് എന്നീ നിലകളിലും പ്രശസ്തനാണ്. ആയിരത്തിലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. വെയിൽ, പയ്യ, വാരണം ആയിരം, ഗജിനി, കാതൽ കൊണ്ടേൻ, അഴകിയ തമിഴ് മകൻ, യാരഡി നീ മോഹിനി, ദൈവത്തിരുമകൾ, ആദവൻ തുടങ്ങി നിരവധി സിനിമകൾക്ക് ഗാനം എഴുതി.

റാം സംവിധാനം ചെയ്ത തങ്കമീങ്കള്‍ എന്ന ചിത്രത്തിലെ 'ആനന്ദ യാഴൈ മീട്ടുകിറാല്‍, വിജയിയുടെ സയ് വത്തിലെ 'അഴകേ അഴകേ' എന്നീ ഗാനങ്ങള്‍ അദ്ദേഹത്തെ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു. ഗജിനിയിലെ ഗാനങ്ങള്‍ അദ്ദേഹത്തെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കി.

വാരണം ആയിരത്തിലെ നെഞ്ചുക്കുള്‍ പെയിതിടും, അനല്‍ മേലെ പനിതുള്ളിയേ, കാതല്‍ കൊണ്ടേനിലെ ദേവതയെ കണ്ടേന്‍, നെഞ്ചോട് കളന്ദിത്, ഗജിനിയിലെ സുട്ടും വിഴി, പയ്യയിലെ തുള്ളി തുള്ളി മഴയായി, പൂങ്കാട്രേ പൂങ്കാട്രേ, അഡഡ മഴഡ, എന്നീ ഗാനങ്ങൾ തമിഴും കടന്ന് ഹിറ്റായ നാ മുത്തുകുമാറിന്‍റെ ഗാനങ്ങളാണ്.

Full ViewFull ViewFull ViewFull View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT