പൃഥ്വിരാജ്  ചിത്രത്തിലെ ഗോപി സുന്ദറിന്‍െറ പാട്ടിറങ്ങി

പൃഥ്വിരാജ് സുകുമാരനും വേദികയും നായികാ നായകന്മാരാകുന്ന ‘ജയിംസ് ആന്‍ഡ് ആലിസ്’ എന്ന പുതിയ ചിത്രത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. ‘മഴയേ മഴയേ..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തിക്കും അഭയ ഹിരണ്‍മയിയുമാണ്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കിയിരിക്കുന്നു. 
ഛായാഗ്രാഹകനായ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിംസ് ആന്‍ഡ് ആലിസ്. അദ്ദേഹം തന്നെ കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. സായികുമാര്‍, വിജയരാഘവന്‍, പാര്‍വതി നായര്‍ തുടങ്ങിയ മറ്റു താരങ്ങളും അഭിനയിക്കുന്നു. തിരകഥ ഡോ. എസ്. ജനാര്‍ദ്ദനനും ചിത്രസംയോജനം സംജിത്തുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ധാര്‍മിക് ഫിലിംസിന്‍്റെ ബാനറില്‍ ഡോ. എസ്. സജികുമാര്‍ നിര്‍മ്മിച്ച ചിത്രം ഏപ്രില്‍ 29ന് തിയറ്ററുകളിലത്തെും. ഒഫീഷ്യല്‍ സോങ്ങ് വീഡിയോ Muzik247ന്‍്റെ യൂട്യൂബ് ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=zpzzAu4uCw
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT