വീണ്ടും ഭാവഗായകന്‍െറ ഗാനം; ബിജിബാലിന്‍െറ പാട്ടുകളുമായി ‘മൈ ഗോഡ്’

ദേശീയ ചലച്ചിത്ര പുരസ്കാരം  ലഭിച്ച സംഗീത സംവിധായകന്‍ ബിജിബാല്‍ ഈണം നല്‍കിയ മൂന്നു ഗാനങ്ങളുമായി എം. മോഹനന്‍ സംവിധാനം ചെയ്ത ‘മൈ ഗോഡ്’ റിലീസിനൊരുങ്ങി. റഫീക്ക് അഹമ്മദും രമേശ് കാവിലും ജോസ് തോമസും രചിച്ച ഗാനങ്ങള്‍ ഭാവഗായകന്‍ പി. ജയചന്ദ്രന്‍, ചിത്ര അരുണ്‍, ഉദയ് രാമചന്ദ്രന്‍, പീതാംബര മേനോന്‍ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. പി. ജയചന്ദ്രനും ചിത്ര അരുണും ചേര്‍ന്ന് ആലപിച്ച ‘പണ്ട് പണ്ടാരോ കൊണ്ടു’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍്റെ ഒഫീഷ്യല്‍ വീഡിയോ Muzik247ന്‍്റെ യൂ ട്യൂബ് ചാനലില്‍ റിലീസ് ചെയ്തിട്ടുണ്ട്. ലിങ്ക്: https://www.youtube.com/watch?v=XGP_3VTJ2A
വീഡിയോ ഗാനങ്ങളുടെ റിലീസ് കൊച്ചിയില്‍ ചിത്രത്തിലെ നായിക ഹണി റോസ് ഡ്രീം വേള്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ എന്‍.എ സണ്ണിക്ക് ലോഞ്ച് സിഡി കൈമാറി നിര്‍വഹിച്ചു. സംവിധായകന്‍ എം. മോഹനന്‍, നിര്‍മ്മാതാവായ മഹീന്ദ്രന്‍ പുതുശ്ശേരി, സംഗീത സംവിധായകന്‍ ബിജിബാല്‍, ഗായകരായ ചിത്ര അരുണ്‍, ഉദയ് രാമചന്ദ്രന്‍, Muzik247 ഹെഡ് ഓഫ് ഒപറേഷന്‍സ് സൈദ് സമീര്‍, എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം, ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സാം തോട്ടുങ്കലെ അവതരിപ്പിച്ച് പുതു മുഖമായി എത്തുന്ന മാസ്റ്റര്‍ ആദര്‍ശ് എന്നിവരും സിനിമയുടെ അണിയറ പ്രവര്‍ത്തകരോടൊപ്പം ചടങ്ങില്‍ പങ്കെടുത്തു. 
ഇന്നത്തെ കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ നിന്ന് നേരിടേണ്ടി വരുന്ന മാനസികമായ സമ്മര്‍ദ്ദങ്ങളെ തുറന്നു കാട്ടുന്ന ചിത്രമാണ് ‘മൈ ഗോഡ്’. സുരേഷ് ഗോപിയും ഹണി റോസും മാസ്റ്റര്‍ ആദര്‍ശും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശ്രീനിവാസന്‍, ജോയ് മാത്യു, ലെന, രേഖ, ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി, ചാലി പാലാ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. തിരക്കഥ ജിയോ മാത്യുയും നിജോ കുറ്റിക്കാടും. കാരുണ്യ വി ആര്‍ ക്രിയേഷന്‍സിന്‍റെ ബാനറില്‍ മഹീന്ദ്രന്‍ പുതുശ്ശേരിയും ഷൈന കെ.വിയും  നിര്‍മ്മിച്ച ‘മൈ ഗോഡ്’ ഡിസംബര്‍ 4ന് തിയേറ്ററുകളില്‍ എത്തും. Muzik247നാണ് മ്യൂസിക് പാര്‍ട്ണര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.