ഉണ്ണി മുകുന്ദന്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന കെ.എല്‍ 10 പത്ത്'ലെ ഗാനങ്ങള്‍ സിനിമയുടെ ഒഫീഷ്യല്‍ ഓഡിയോ ലേബല്‍ ആയ Muzik247 റിലീസ് ചെയ്തു. ഈദ്ഉല്‍ഫിത്ത്വറിനോടനുബന്ധിച്ച് തീയേറ്ററുകളിലത്തെുന്ന ഈ റൊമാന്‍്റിക് കോമഡി, നവാഗതനായ മുഹ്സിന്‍ പരാരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. സിനിമയിലെ മൂന്ന് ഗാനങ്ങള്‍ക്കും ഈണം പകര്‍ന്നത് ബിജിബാല്‍. നടി ചാന്ദിനി ശ്രീധരന്‍ ആണ് നായിക. അജു വര്‍ഗീസ്, മാമുക്കോയ, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, അനീഷ് മേനോന്‍, നീരജ് മാധവ്, അഹമ്മദ് സിദ്ദിഖ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സന്തോഷ് വര്‍മ്മ രചിച്ച ‘ദുനിയാവിന്‍’ എന്ന ഗാനം പാടിയത് ബിജിബാല്‍. ‘എന്താണ് ഖല്‍ബേ’ എന്ന ഗാനം പാടിയത് നജിം അര്‍ഷാദും പാലക്കാട് ശ്രീരാമും സൗമ്യ രാമകൃഷ്ണനും ചേര്‍ന്ന്. ‘ഹലാക്കിന്‍്റെ അവലുംകഞ്ഞി’ എന്ന റഫീക്ക് ഉമ്പാച്ചി എഴുതിയ ഗാനം ബെന്നി ദയാല്‍ പാടുന്നു.
പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=RnDsfJnVSt
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.