മലയാള ചലച്ചിത്രമേഖല കണ്ട ഏറ്റവും വലിയ ബ്ളോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായ ‘പ്രേമ’ത്തിന് ഒരു പൊന്‍തൂവല്‍ കൂടി. Apple Music വിവിധ സംഗീത വിഭാഗങ്ങളിലെ ‘Best Of 2015’ പ്രഖ്യാപിച്ചപ്പോള്‍ ‘പ്രേമം’ മലയാളത്തിലെ ഏറ്റവും മികച്ച ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ടു. സംഗീത വിദഗ്ദ്ധരും എഡിറ്റര്‍മാരും അടങ്ങുന്ന Apple Music ന്‍്റെ ടീം ഈ വര്‍ഷത്തെ നിരവധി ഗാനങ്ങള്‍ കേട്ട ശേഷമാണ് ചിത്രത്തിന് ഈ അംഗീകാരം സമ്മാനിച്ചത്. സന്തോഷ് വര്‍മ്മ, പ്രദീപ് പാലാര്‍ എന്നിവരെഴുതിയ ചിത്രത്തിലെ ഒമ്പത് ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് രാജേഷ് മുരുകേശനാണ്. വിനീത് ശ്രീനിവാസന്‍, വിജയ് യേശുദാസ്, ശബരീഷ് വര്‍മ്മ, രാജേഷ് മുരുകേശന്‍, മുരളി ഗോപി, അനിരുദ്ധ് രവിചന്ദര്‍, ഹരിചരന്‍, രഞ്ജിത് ഗോവിന്ദ്, അലാപ് രാജു തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങള്‍ റിലീസിന് മുമ്പു തന്നെ തരംഗമായികഴിഞ്ഞിരുന്നു. കൂടാതെ വിജയ് യേശുദാസ് ആലപിച്ച ‘മലരേ...’ എന്ന ഗാനം വൈറല്‍ ആവുകയും ചെയ്തു.
അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും ചിത്രസംയോജനവും നിര്‍വഹിച്ച ഒരു മ്യൂസിക്കല്‍ റൊമാന്‍്റിക് കോമഡി ഡ്രാമ ചിത്രമാണ് ‘പ്രേമം’. അന്‍വര്‍ റഷീദ് എന്‍്റെര്‍ടെയ്ന്‍മെന്‍്റിന്‍്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച ചിത്രത്തില്‍ നിവിന്‍ പോളി, അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെയും ശബരീഷ് വര്‍മ്മ, വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, സൗബിന്‍ സാഹിര്‍, ദീപക് നാഥന്‍ തുടങ്ങിയവര്‍ സഹകഥാപാത്രങ്ങളെയും അവതരിപ്പിച്ചു.
'പ്രേമം' ഗാനങ്ങള്‍ അുുഹല ങൗശെരല്‍ നിന്ന് കേള്‍ക്കുവാന്‍ അല്ളെങ്കില്‍ iTunesല്‍ നിന്ന് വാങ്ങാന്‍: https://itunes.apple.com/in/album/premamoriginalmotionpicture/id1066772333
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.