മറഞ്ഞു... പാട്ടിന്‍റെ കസ്​തൂരിമണം

ദാരിദ്ര്യവും പ്രാരബ്​ധങ്ങളും കുഞ്ഞുനാളിൽ ഈണം കെടുത്തിയ ജീവിതത്തിൽ അടങ്ങാത്ത സംഗീത വാസനയും ഇച്​ഛാശക്​തിയും കൊണ്ട്​ ലക്ഷ്യത്തിലേക്ക്​ താളമിട്ടുകയറിയ അസാമാന്യ പ്രതിഭയായിരുന്നു​ എം.കെ. അർജുനൻ മാസ്​റ്റർ. കുടുംബം പോറ് റാൻ കഷ്​ടപ്പെട്ടിരുന്ന അമ്മയെ സഹായിക്കാന്‍ രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ അർജുനൻ മാഷ്​ പലഹാരമുണ്ടാക്കി കൊ ണ്ടുനടന്നുവിറ്റും വീടുകളില്‍ ജോലിക്കു നിന്നും ചുമടെടുത്തും കൂലിപ്പണി ചെയ്തും ജീവിച്ചിരുന്നു. എന്നാൽ, സംഗീത ല ോകത്ത്​ ത​​െൻറ മുദ്ര പതിപ്പിക്കാൻ കൊതിച്ച അദ്ദേഹം എല്ലാ ​പ്രതിബന്ധങ്ങളെയും വകഞ്ഞുമാറ്റി ഒടുവിൽ നാടറിയു​ന ്ന സംഗീത സംവിധായകനായി മാറിയത്​ തികഞ്ഞ അർപ്പണ ബോധം കൊണ്ടു മാത്രമായിരുന്നു.


പിച്ചവെച്ചത് ​ പട്ടിണിക്കൊപ്പം
ഫോർട്ട് കൊച്ചിയിലെ കോൽക്കളി ആശാനും മൃദംഗം വാദകനുമൊക്കെയായിരുന്ന മാളിയേക്കൽ കൊച് ചുകുഞ്ഞി​​െൻറയും പാർവതിയുടെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായി 1936 ആഗസ്​റ്റ്​ 25നായിരുന്നു ജനനം. പതിനാലു മക് കൾ ജനിച്ചെങ്കിലും പ്രഭാകരനും അർജുനനും ഉൾ​പ്പെടെ രണ്ട്​ ആൺകുട്ടികളും രണ്ട്​ പെൺകുട്ടികളും മാത്രമാണ്​ ബാക്കി യായത്​. അർജുനന് ആറുമാസം മാത്രം പ്രായമുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നീട് അമ്മ പണിക്കുപോയാണ്​ ആ കുടുംബം അഷ് ​ടിക്കുള്ള വക കണ്ടെത്തിയത്​. ആസ്പിൻവാൾ കമ്പനിയിലെ ജീവനക്കാരനായിരുന്ന കൊച്ചുകുഞ്ഞ്​ മരിക്കുമ്പോൾ കുറെ ജീവി തപ്രാരബ്​ധങ്ങൾ മാത്രമായിരുന്നു കുടുംബത്തി​​െൻറ സമ്പാദ്യം. മക്കളെ പോറ്റാൻ പകലന്തിയോളം പണിയെടുക്കുന്ന അമ്മയ്ക്കു താങ്ങാകാനാണ്​ രണ്ടാം ക്ലാസിൽ അർജുനന്​ പഠനം നിർത്തേണ്ടിവന്നത്​.

അർജുനൻ മാസ്റ്ററെ 2018 ഏപ്രിൽ 29ന് പെരുമ്പാവൂരിൽ വെച്ചുനടന്ന മാ​ധ്യ​മം ‘സിം​ഫ​ണി: പെ​രി​യാ​റിന്‍റെ പെ​രു​മ്പ​റ’ പരിപാടിയിൽ മാധ്യമം മുൻ ജി.എം അഡ്മിനിസ്ട്രേഷൻ കളത്തിൽ ഫാറൂഖ് ആ​ദ​രി​ക്കുന്നു

കൊടിയ ദാരിദ്ര്യം സൃഷ്​ടിച്ച ദുരിതങ്ങൾക്ക്​ താൽക്കാലിക അറുതിയായാണ്​ അർജുനനും ജ്യേഷ്​ഠൻ പ്രഭാകരനും പഴനിയിലെ ജീവകാരുണ്യ ആനന്ദാശ്രമത്തി​​െൻറ അനാഥാലയത്തിലെത്തിയത്​. രണ്ടുപേരെങ്കിലും പട്ടിണിയിൽ നിന്നു രക്ഷപ്പെടുമല്ലോ എന്നു കരുതിയാണ്​ പാർവതി മക്കളെ നിറകണ്ണുകളോടെ യാത്രയാക്കിയത്​. അന്ന്‌ ഫോർട്ട്‌ കൊച്ചിയിലുണ്ടായിരുന്ന രാമൻവൈദ്യൻ എന്ന സാമൂഹികപ്രവർത്തകനാണ്‌ ഇരുവരെയും ആശ്രമത്തി​​െൻറ അനാഥാലയത്തിലേക്ക്‌ കൊണ്ടുപോയത്‌.

പഴനിയിലെ ആശ്രമം വഴി സംഗീത ലോകത്തേക്ക്
പഴനിയിലെ ആശ്രമമാണ്​ ഒരർഥത്തിൽ അർജുന​​െൻറ ഉള്ളിലെ സംഗീത വാസനകളെ പോഷിപ്പിച്ചത്​. ആശ്രമത്തിൽ എല്ലാ ദിവസവും നടക്കുന്ന പ്രാർഥനകളിൽ അർജുനനും പ്രഭാകരനും പ​ങ്കെടുക്കുമായിരുന്നു. സായാഹ്​നങ്ങളിൽ ആശ്രമത്തിലെ പ്രാർഥനാ വേളകളിൽ ഇരുവരും പാടും. അർജുന​​െൻറ സ്വാഭാവികമായ ആലാപനം തിരിച്ചറിഞ്ഞ മഠാധിപതി നാരായണഗുരു ആശ്രമത്തിനടുത്തുള്ള വീട്ടിൽ കുമരയ്യ പിള്ളയുടെ ശിക്ഷണത്തിൽ ഇരുസഹോദരന്മാർക്കും പാട്ടു പഠിക്കാൻ സൗകര്യമൊരുക്കി.

ഏഴു വർഷം പഴനിയിലെ ആശ്രമത്തിൽ ഇരുവരും ഏറെ താൽപര്യത്തോടെ കഴിഞ്ഞുവന്നു. എന്നാൽ, അതിനുശേഷം ആശ്രമപ്രവർത്തനം മന്ദീഭവിച്ചതോടെ ഫോർട്ടുകൊച്ചിയിലേക്കു മടങ്ങേണ്ടി വന്നു. നാട്ടിലേക്കു തിരിക്കുംമുൻപ് കുമരയ്യ പിള്ള അർജുനനോട്​ പറഞ്ഞത്​ ഭാവിയിൽ നീ സംഗീതംകൊണ്ടു ജീവിക്കുമെന്നായിരുന്നു. പ്രഭാകരൻ ഇരുമ്പുപണിക്കു പോകുമെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ അറംപറ്റിയതുപോലെ പ്രഭാകരൻ പിൽക്കാലത്തു മരിക്കാർ മോട്ടോഴ്സിലെ മെക്കാനിക്കായി.

കൊച്ചിയിൽ തിരി​െച്ചത്തിയ അർജുനന്​ വീണ്ടും കുടുംബഭാരം ചുമലിലേറ്റേണ്ടി വന്നു. സംഗീതകച്ചേരികൾ നടത്തിയും കൂലിവേല ചെയ്‌തുമാണ്​ ഈ ഘട്ടത്തിൽ ജീവിതം തള്ളിനീക്കിയത്​. ഇടയ്ക്ക്​ ഒരു സായിപ്പി​​െൻറ ബംഗ്ലാവിൽ കാവൽക്കാരനായും ജോലി നോക്കി. സംഗീതപഠനം തുടരണമെന്ന്​ കലശലായ മോഹമുണ്ടായിരുന്നെങ്കിലും ജീവിത സാഹചര്യങ്ങൾ അദ്ദേഹത്തെ അതിന്​ അനുവദിച്ചില്ല. എങ്കിലും പ്രാരബ്​ധങ്ങൾക്കിടയിലും പല ഗുരുക്കൻമാരുടെ കീഴിലായി തബലയും വായ്പ്പാട്ടും ഹാർണമോണിയവും അഭ്യസിക്കാൻ അർജുനൻ സമയം കണ്ടെത്തി.

സിനിമാലോകത്തേക്ക്
ഹാർമോണിയം വായനയിൽ പേരെടുത്തതോടെ പിന്നീട്​ അതായിരുന്നു ജീവിതമാർഗം. ചെറുനാടക ട്രൂപ്പുകൾക്കൊപ്പമായിരുന്നു തുടക്കത്തിൽ ഹാർമോണിയം വായനയിൽ സജീവമായത്​. കോഴിക്കോ​ട്ടെ ‘കലാകൗമുദി ട്രൂപ്പിനുവേണ്ടി ‘തമ്മിലടിച്ച തമ്പുരാക്കൾ.... എന്ന ഗാനത്തിന്​ ആദ്യമായി ഈ‍ണം പകർന്നാണ്​ സംഗീത സംവിധാന ലോക​േത്തക്ക്​ പ്രവേശിക്കുന്നത്​. ഈ‍ ഗാനം ഹിറ്റായി മാറി. തുടർന്ന്​ അർജുനൻ മാഷെ തേടി കൂടുതൽ അവസരങ്ങളെത്തി. നാടകരംഗത്തു പ്രവർത്തിക്കുന്ന കാലത്ത്​ ദേവരാജൻ മാസ്​റ്ററുമായി പരിചയപ്പെട്ടതാണ്‌ സിനിമയിലേക്കുള്ള വഴിയൊരുക്കിയത്‌. ത​​െൻറ ഗുരുവായി അർജുനൻ മാസ്​റ്റർ കരുതിയ ദേവരാജൻ മാഷിനു വേണ്ടി നിരവധി ഗാനങ്ങൾക്ക്‌ അദ്ദേഹം ഹാർമോണിയം വായിച്ചു. 1968-ൽ ‘കറുത്ത പൗർണമി’ എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത്‌ അർജുനൻ മാസ്​റ്റർ ത​​െൻറ പേര്​ കുറിച്ചിട്ടു.
പിന്നീട്​ ശ്രീകുമാരൻ തമ്പിക്കൊപ്പം ചേർന്ന്​ ഒ​ട്ടേറെ അനശ്വര ഗാനങ്ങൾക്ക്​ അർജുനൻ മാഷ്​ ഈണമിട്ടു. എഴുപതുകളിൽ മലയാള ചലച്ചിത്ര ലോകത്തെ ഹിറ്റ്​ ജോടികളിലൊന്നായി അവർ മാറി.
Full View
അർജുനൻ മാഷ്​ ഈണമിട്ട 200ലേറെ ഗാനങ്ങൾ രചിച്ചത്​ ശ്രീകുമാരൻ തമ്പിയായിരുന്നു. വയലാർ, പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പം ചേർന്നും ഒ​ട്ടേറെ മധുരഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്​്​. 150ഓളം സിനിമകൾക്കും നിരവധി നാടകങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവഹിച്ച അദ്ദേഹത്തിന്​ സംസ്​ഥാന സർക്കാറി​​െൻറ മികച്ച സംഗീത സംവിധായകനുള്ള അവാർഡ്​ ലഭിക്കാൻ വർഷ​ങ്ങളേറെ കാത്തിരിക്കേണ്ടിവന്നു. 2017ൽ ജയരാജ്​ സംവിധാനം ചെയ്​ത ‘ഭയാനകം’ എന്ന ചിത്രത്തിനായിരുന്നു​ അവാർഡ്​​. നാടക സംഗീത സംവിധാനത്തിന്​ നിരവധി തവണ അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി. മാനത്തിൻ മുറ്റത്ത്, ഹൃദയമുരുകി നീ, പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിൻ മണിയറയിലെ, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, പാടാത്ത വീണയും പാടും, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം കാതം അകലെയാണെങ്കിലും, ആയിരം അജന്താശില്പങ്ങളിൽ, രവിവർമച്ചിത്രത്തിൻ രതിഭാവമേ, കുയിലി​​െൻറ മണിനാദം കേട്ടു... തുടങ്ങി മലയാളി എക്കാലവും മനസ്സിൽ മൂളുന്ന നിരവധി അവിസ്​മരണീയ ഗാനങ്ങളുടെ കസ്​തൂരി മണം മലയാളക്കരയിൽ പടർത്തിയാണ്​​ അർജുനൻ മാഷ്​ കാലത്തി​​െൻറ തിരശ്ശീലക്കു പിന്നിലേക്ക്​ മറയുന്നത്​.

1964ൽ ആയിരുന്നു മാഷി​​െൻറ വിവാഹം. ഭാര്യ: ഭാരതി. മക്കൾ: അശോകൻ, രേഖ, നിമ്മി, ശ്രീകല, അനിൽകുമാർ. മരുമക്കൾ: സുഗന്ധി, മോഹനൻ, അംബുജാക്ഷൻ, ഷൈൻ, റാണി.

Tags:    
News Summary - tribute to arjunan master-music feature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT