'നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ'- സുനിൽകുമാറിനിത്​ ഭാഗ്യഗാനം

മൂന്നര പതിറ്റാണ്ടായി പാട്ടിൻെറ വഴിയിലുള്ള ഗായകന്‍ പി.കെ. സുനില്‍കുമാറി​െൻറ സംഗീത സപര്യയിൽ അഭിമാനനേട്ടമാകുകയാണ്​ ഇൗ ഗാനം. മലയാളത്തിൻെറ വാനമ്പാടി കെ.എസ്. ചിത്രയ്ക്കൊപ്പം പാടിയ 'നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ' എന്ന ഗാനം സുനില്‍കുമാറിൻെറ ജീവിതത്തിൽ വഴിത്തിരിവാകുകയാണ്​. സുനിൽകുമാറിൻെറ ഈ ഗാനത്തിന്​ വലിയ സ്വീകാര്യതയാണ് സംഗീതാസ്വാദകരിൽ നിന്ന്​ ലഭിച്ചിരിക്കുന്നത്.

ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്ത 'പെര്‍ഫ്യൂം' എന്ന സിനിമയിലേതാണ് ഈ ഗാനം. കെ. രാജേഷ് ബാബുവാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. അഡ്വ. ശ്രീരഞ്ജിനിയുടേതാണ് രചന. ഇതുവരെ 15 ലക്ഷത്തിലധികം പേരാണ്​ യുട്യൂബിൽ ഈ ഗാനം കണ്ടിരിക്കുന്നത്​.


ഈ പാട്ടിൻെറ വിജയം ഞങ്ങളുടെ ടീമിൻെറ വിജയമാണ്. എൻെറ സംഗീത ജീവിതത്തിലുണ്ടായ ഈ അപൂര്‍വ്വ നേട്ടത്തിന് ഈശ്വരനോടും ഗുരുക്കന്മാരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു' -സുനില്‍കുമാര്‍ പറയുന്നു. 35 വര്‍ഷത്തിലേറെയായി അദ്ദേഹം സംഗീതരംഗത്തുണ്ട്​. വിദേശത്തും സ്വദേശത്തുമായി മൂവായിരത്തിലേറെ സ്​റ്റേജ് ഷോകളിലും മലയാളവും തമിഴുമടക്കം 26 സിനിമകളിലും ഇരുന്നൂറ്റമ്പതോളം ആല്‍ബങ്ങളിലും സുനിൽകുമാർ പാടിയിട്ടുണ്ട്​. മികവിനെ മാനിച്ച് 35ലേറെ പുരസ്​കാരങ്ങളും സുനിലിനെത്തേടി എത്തിയിട്ടുണ്ട്.

കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍, എസ്.പി. ബാലസുബ്രഹ്മണ്യം, ഉദയഭാനു, പി. സുശീല, എസ്. ജാനകി, പി. മാധുരി, വാണി ജയറാം, പി. വസന്ത തുടങ്ങിയ അനുഗ്രഹീത ഗായകര്‍ക്കൊപ്പം സുനില്‍ പാടിയിട്ടുണ്ട്. സംഗീത പ്രതിഭകളായ ജി. ദേവരാജന്‍, എം.എസ്. ബാബുരാജ്, വി. ദക്ഷിണാമൂര്‍ത്തി, എം.കെ. അർജുനന്‍ എന്നിവര്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളും പാടാനായി. പ്രശസ്ത സംഗീതജ്ഞരായ കടുത്തുരുത്തി രാധാകൃഷ്ണന്‍, പാലാ സി.കെ. രാമചന്ദ്രന്‍ എന്നിവരാണ് കോഴിക്കോട്​ സ്വദേശിയായ സുനിലിൻെറ ഗുരുക്കന്മാര്‍. 

Full View

Tags:    
News Summary - 'Perfume' song with K.S. Chithra is lucky for singer Sunilkumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.