??????? ?????????.

കോഴിക്കോട് ബാലുശ്ശേരി എസ്​.ബി.ടിയിൽ ലോണിന് അപേക്ഷയുമായി ഒരു ചെറുപ്പക്കാരനെത്തി. അഞ്ചു സ​​െൻറ് സ്​ഥലം വാങ്ങുന്നതിന് തുല്യം ചെലവ് വരുന്ന ഒരു കീബോർഡ് വാങ്ങുകയാണ് ലക്ഷ്യം. അതിന് വായ്പ വേണം. സംഗീതേപ്രമിയായ ബാങ്ക് മാനേജർ അപേക്ഷ അനുഭാവ പൂർവം പരിഗണിച്ചു. ബാങ്കിന് ഗാരൻറി വേണമല്ലോ, പി. സുശീല, എസ്​. ജാനകി, മനോ, എസ്​.പി.ബി തുടങ്ങിയ പ്രമുഖ ഗായകർക്കൊപ്പം ഗാനമേളകളിൽ ഹാർമോണിയം വായിക്കുന്നതി​​െൻറ ഫോട്ടോയായിരുന്നു ചെറുപ്പക്കാരൻ സമർപ്പിച്ച ഗാരൻറി. ലോൺ അനുവദിച്ചു. ഒരു സംഗീതോപകരണം വാങ്ങാനായി മുഴുവൻ തുക ലോണായി അനുവദിച്ച ആദ്യ സംഭവമായിരുന്നു അത്. സസന്തോഷം അന്ന് കീബോർഡ് ഏറ്റുവാങ്ങിയ ഉള്ള്യേരിക്കാരൻ പ്രകാശ് പിന്നെ സംഗീതജ്ഞരുടെയും ആസ്വാദകരുടെയും പ്രിയപ്പെട്ട കീബോർഡിസ്​റ്റും ഹാർമോണിസ്​റ്റുമായി.

കേരളത്തിലെ സാധാരണക്കാർക്കിടയിൽ അധികം അറിയപ്പെട്ടില്ലെങ്കിലും മുംബൈ മുതൽ ഇങ്ങോട്ടുള്ള നഗരങ്ങളിലെ സംഗീതാസ്വാദകർക്കിടയിലെ പരിചിത നാമമായി പ്രകാശ് ഉള്ള്യേരിയുടേത്. ഗസലിലെ മാന്ത്രികസ്​പർശമായ ഹരിഹര​​​െൻറയും ശങ്കർ മഹാദേവ​​​െൻറയും അന്തരിച്ച മാൻഡലിൻ വിദഗ്ധൻ യു. ശ്രീനിവാസി​​െൻറയും വീണവിദ്വാൻ രാജേഷ് വൈദ്യയുടെയും ഘടം കാർത്തികി​​െൻറയും ശിവമണിയുടെയും കദിഗോപാൽ നാഥി​​െൻറയുമൊക്കെ അടുത്ത സൃഹൃത്തും േപ്രാഗ്രാമുകളിലെ സഹയാത്രികനുമാണ് പ്രകാശ്. ഇന്ത്യയിൽ താൻ ഏറ്റവും ഇഷ്​ടപ്പെടുന്ന കീബോർഡിസ്​റ്റ് എന്നാണ് ഒരിക്കൽ യു. ശ്രീനിവാസ്​ തന്നെ ചാർത്തിയ ബിരുദം. ഉള്ള്യേരി എന്ന ഗ്രാമത്തിൽനിന്ന് പ്രകാശ് ത​​​െൻറ സംഗീത സപര്യ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടായി. അമേരിക്കയും ഇംഗ്ലണ്ടും പോലുള്ള രാജ്യങ്ങളിലേക്കുവരെ വളർന്ന യാത്ര. എല്ലാത്തി​​െൻറയും തുടക്കം ഒരു നാദസ്വരത്തിൽനിന്നാണ്. തനിക്കും കുടുംബത്തിനും അന്നം തന്ന ‘ജീവാളി’ പുല്ല് ഘടിപ്പിച്ച ഒരു നീളൻ കുഴലിൽനിന്നൊഴുകിയ മംഗളവാദ്യത്തിൽനിന്ന്.

ഹാര്‍മോണിയം തുറന്ന്
സംഗീതം അന്നം മുടക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു എന്നും. കുട്ടിക്കാലം മുതലേ പാട്ടിനോടും ഹാർമോണിയത്തോടും വലിയ താൽപര്യമായിരുന്നു. വീടിനടുത്ത് ഭജന പാടാൻ പോയത് മൂന്നിലും നാലിലും പഠിക്കുന്ന കാലത്ത്. പാട്ടിനൊപ്പം സ്വന്തമായി ഹാർമോണിയം വായനയും തുടങ്ങി. സംഗീതത്തിൽ താൽപര്യമുണ്ടെന്ന് കണ്ടതോടെ അച്ഛൻ പൂക്കാട്ടിൽ വേണു മാസ്​റ്ററുടെയടുത്തേക്ക് പാട്ടുപഠിക്കാൻ വിട്ടു. അവിടെ പാടിപ്പഠിച്ചതൊക്കെയും കുട്ടിയായ പ്രകാശ് ഹാർമോണിയത്തിൽ പരീക്ഷിച്ചു. എത്രയും വേഗം കട്ടകളിലൂടെ കൈയോടിക്കുമെന്നതായിരുന്നു കുട്ടിക്കാലത്തെ പരീക്ഷണം. ഇത് പിന്നീട് അത്ഭുത വേഗമായി വളർന്നു. കൈയിൽ മോട്ടോർ പിടിപ്പിച്ചാണ് ഹാർമോണിയം വായിക്കുന്നതെന്ന് സംഗീതസംവിധായകൻ വിദ്യാധരൻ മാഷ് പ്രകാശിനെപ്പറ്റി പറയാറുണ്ട്. പ്രകാശിന് സംഗീതംകൊണ്ട് ജീവിക്കാമെന്ന് ആദ്യം കാട്ടിക്കൊടുത്തത് സ്വന്തം പിതാവ് പി.കെ. ഗോപാലപണിക്കരായിരുന്നു. അന്ന് സംഗീതം കൊണ്ടുനടക്കുന്നയാളിന് വെണ്ണപോലും കിട്ടുന്ന കാലമല്ല. 

പാലക്കാട് നെന്മാറയിൽ ഒരു ഗുരുവി​​െൻറയടുത്തുനിന്നാണ് അച്ഛൻ ഈ വാദ്യോപകരണം പഠിച്ചെടുത്തത്. അമ്പലത്തിലെ തിറ, മറ്റ് ചടങ്ങുകൾ, കല്യാണം, നാടകം, ഭജന, പിന്നെ വീണുകിട്ടുന്ന എന്തെങ്കിലുമൊക്ക അവസരങ്ങൾ, അതുകൊണ്ടൊക്കെ ആ വലിയ കുടുംബം എങ്ങനെയോ പട്ടിണിയില്ലാതെ കഴിഞ്ഞു. കുട്ടിക്കാലത്തൊക്കെ ഭജനക്കും നാടകത്തിനും ഗാനമേളക്കും പാടാനും ഹാർമോണിയം വായിക്കാനും അച്ഛൻ കൊണ്ടുപോയി വേദികളിൽ ഇരുത്തുമായിരുന്നു. ശേഷം, സ്​കൂൾ പഠനം കഴിഞ്ഞ് സംഗീതം പഠിക്കാനായി പാലക്കാട്ടേക്ക്. ചെന്നൈ സംഗീത കോളജിൽ ഗസൽ പഠിക്കാനായി ചേർന്നു. അക്കാലത്ത് ഹാർമോണിയം മുഖ്യമായിരുന്നു. കീബോർഡ് വന്നിട്ടില്ല; പകരം അക്കോഡിയൻ എന്ന ഉപകരണമായിരുന്നു. ഒപ്പം ഗാനമേളയും ഹാർമോണിയവും.  രാത്രികളിൽ ഗാനമേളക്ക് പോയി. ഗാനമേളകളുടെ പുഷ്കലകാലമായിരുന്നു. മിക്ക ദിവസങ്ങളിലും േപ്രാഗ്രാം. അക്കോഡിയനെ തള്ളിമാറ്റി ഗാനമേളവേദികളെ ഗ്ലാമറസാക്കി കീബോർഡ് വന്നതോടെ പ്രകാശ് ത​​​െൻറ വിരൽവേഗം കീബോർഡിൽ പരീക്ഷിച്ചു. തുടർന്നായിരുന്നു ബാങ്ക് സഹായം വഴി കീബോർഡ് സ്വന്തമാക്കിയത്. ഇതിനിടെ സുഹൃത്തുക്കളായ പാട്ടുകാർ ചേർന്ന് ‘നാദം’ ഓർക്കസ്​ട്ര എന്ന പേരിൽ ഒരു ബാൻഡ് രൂപവത്​കരിച്ചു. കേരളത്തിൽതന്നെ ആദ്യം രൂപവത്​കരിക്കപ്പെട്ട ബാൻഡെന്ന് വിശേഷിപ്പിക്കാം ഇതിനെ’ -പ്രകാശ് ഓർക്കുന്നു. 
പ്രകാശ്​ ഉള്ള്യേരിക്കൊപ്പം ഭാര്യ ഗിരിജയും മകളും
 

റോജാ ജാനേമന്‍...
ആയിടക്കാണ് റോജ റിലീസായത്. റോജയോടെ എ.ആർ. റഹ്​മാനും ഗായകൻ ഹരിഹരനും കേരളത്തിൽ തരംഗമാകുന്ന കാലം. ഹരിഹരനോടുള്ള ആരാധനകൊണ്ട് അദ്ദേഹത്തി​​െൻറ പാട്ടുകളും ഗസലുകളും നന്നായി ഓർക്കസ്​ട്ര ചെയ്ത് പാടി റെക്കോഡ് ചെയ്ത് അദ്ദേഹത്തിന് അയച്ചുകൊടുത്തു. അതിൽ ഗസലുകൾക്കെല്ലാം ഹാർമോണിയമായിരുന്നു വായിച്ചിരുന്നത്. അങ്ങനെയൊരു ദിനം ഹരിഹരൻ കൂട്ടിന് വിളിക്കുന്നു! അത് പ്രകാശ് ഉള്ള്യേരി എന്ന കീബോർഡിസ്​റ്റി​​െൻറ ജീവിതംതന്നെ മാറ്റിമറിച്ചു. ഒരു ദിവസക്കൂലിക്കാരനായി ഗാനമേള േപ്രാഗ്രാമുകളിൽ വായിച്ചുകിട്ടുന്ന പണംകൊണ്ട് ജീവിതം കരുപിടിപ്പിക്കുന്ന കാലത്തുനിന്ന് രാജ്യാന്തരങ്ങളിലേക്കുള്ള സംഗീതയാത്രയുടെ തുടക്കമായിരുന്നു അത്. ആ സമയത്തുതന്നെയാണ് ബി.പി.എൽ കമ്പനി രാജ്യത്ത് മൊബൈൽ നെറ്റ്​വർക്​ തുടങ്ങുന്നത്. ഇതി​​െൻറ കേരളത്തിലെ ലോഞ്ച് തിരുവനന്തപുരത്ത് നടക്കുന്നു. അവിടെ ഹരിഹര​​​െൻറ മ്യൂസിക് േപ്രാഗ്രാം. അതി​​െൻറ ഓർക്കസ്​ട്ര വായിക്കാനായി ഹരിഹരൻ വിളിച്ചത് പ്രകാശ് ഉള്ള്യേരിയെയും ടീമിനെയും. ചന്ദ്രശേഖരൻ നായർ സ്​റ്റേഡിയത്തിൽ നടന്ന േപ്രാഗ്രാം കോംപിയർ ചെയ്തത് നടൻ മോഹൻലാൽ. പ്രകാശിന് ഇതൊരു സ്വപ്നംപോലെയായിരുന്നു. ഒരാളുടെ ജീവിതം മറ്റൊരു വ്യക്തിയുടെ സ്വാധീനത്താൽ മാറിമറിയുന്നു. തുടർന്ന്. ചെന്നൈ, മുംബൈ തുടങ്ങിയിടങ്ങളിലായി നിരവധി േപ്രാഗ്രാമുകൾ. ഹരിഹരനുമായുള്ള സൗഹൃദം വഴിത്തിരിവുതന്നെയായിരുന്നു. 

ആത്മബന്ധങ്ങളുടെ മാന്‍ഡലിന്‍
പിന്നീടങ്ങോട്ട് ഒരു ജൈത്രയാത്രയായിരുന്നു. കമൽഹാസൻ, വിജയ്, ഖുശ്ബു, രേവതി, സിമ്രാൻ, ചിത്ര, സുജാത തുടങ്ങിയവരുമായൊക്കെ അടുത്ത ബന്ധമുണ്ടായി. ശങ്കർ മഹാദേവ​​​െൻറയും ഉണ്ണികൃഷ്​ണ​​​െൻറയുമൊക്കെ േപ്രാഗ്രാമുകളിലും കീബോർഡിസ്​റ്റായി. ഇതിനകംതന്നെ ‘നാദം’ ബ്രാൻഡും അറിയപ്പെട്ടുതുടങ്ങി. ഉള്ളിലെ സംഗീതം വളരുന്നതിനൊപ്പം ജീവിതവും പച്ചപിടിച്ചു. ഗാനമേളകിൽ പാടി പ്രണയിനിയായി ജീവിതത്തിലെത്തിയ സഹധർമിണി ഗിരിജ ഹരിഹര​​​െൻറയും ശങ്കർ മഹാദേവ​​​െൻറയുമൊക്കെ േപ്രാഗ്രാമുകളിൽ പാട്ടുകാരിയായി. മകളും ഇന്ന് അമ്മയുടെ വഴിയേ പാടുന്നുണ്ട്, നല്ലവണ്ണം. ‘ഹരിഹരൻ അങ്കിളി​​​െൻറ മിക്ക ഗസലുകളും അവൾക്ക് കാണാപ്പാഠമാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ അവൾതന്നെ അദ്ദേഹത്തെ ഫോണിൽ വിളിക്കും. അദ്ദേഹം പാടിക്കേൾപ്പിച്ചുകൊടുക്കും’ –പ്രകാശ് പറയുന്നു. 

ചെന്നൈയിൽ ഹരിഹര​​​െൻറ ഒരു േപ്രാഗ്രാം. പരിപാടിക്കു ശേഷം ഗുരുസ്​ഥാനീയരായ ഒട്ടേറെ പേർ എന്നെ വന്ന് അഭിനന്ദിച്ചു. ഇതിനിടെ ഒരാൾ വന്ന് ‘മനോഹരമായി വായിച്ചു, God Bless you’ എന്ന് പറഞ്ഞ് എന്നെ അഭിനന്ദിച്ചു. എന്നാൽ, തിരക്കിനിടെ ഞാൻ അത്ര ശ്രദ്ധിച്ചില്ല. ആരെന്ന് മനസ്സിലായതുമില്ല. അപ്പോൾ എന്നോടൊപ്പം എ​​െൻറ സുഹൃത്തും പാട്ടുകാരനുമായ ശ്രീറാം ഉണ്ട്. ശ്രീറാം എന്നെ തോണ്ടിക്കൊണ്ട് പറഞ്ഞു; ‘അതാരാണെന്ന് നിനക്കറിയാമോ? അതാണ് യു. ശ്രീനിവാസ്​’. ഞാൻ അക്ഷരാർഥത്തിൽ തകർന്നുപോയി. മാൻഡലിൻ എന്ന സംഗീതോപകരണത്തി​​െൻറ പര്യായംപോലെ അറിയപ്പെടുന്ന സംഗീതജ്ഞൻ. ഞാൻ അദ്ദേഹത്തി​​െൻറ കാലിൽ വീണ് നമസ്​കരിച്ചു. അന്നു തുടങ്ങി അദ്ദേഹവുമായുള്ള ആത്മബന്ധം. അത്  മരണംവരെ തുടർന്നു. അദ്ദേഹത്തി​​െൻറ അനുജൻ യു. രാജേഷുമായി ഇന്നും ആത്മബന്ധം തുടരുന്നു.

ഹാര്‍മോണിയത്തിലൊരു കച്ചേരി
ഗുരുവായൂരിൽ നടന്ന ഒരു ചെമ്പൈ സംഗീതോത്സവം. അത് പ്രകാശി​​െൻറ സംഗീത കരിയറിനെ വേറൊരു തരത്തിൽ ഉലച്ചിട്ടു. സംഗീതോത്സവ സമിതിയാണ് ഒരുദിവസം വിളിച്ചിട്ട്  ഗുരുവായൂരിൽ ഒരു മണിക്കൂർ കച്ചേരി അവതരിപ്പിക്കാമോ എന്ന് ചോദിച്ചത്. ഏൽക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. അങ്ങനെ ഹാർമോണിയം കച്ചേരിയിൽ അരങ്ങേറ്റം. മാൻഡലിൻ ശ്രീനിവാസ്​ മാൻഡലിനിൽ കച്ചേരി വായിച്ചതു പോലെ ഒരു വിശേഷപ്പെട്ട കാര്യമായി അങ്ങനെ പ്രകാശ് ഉള്ള്യേരിയുടെ ഹാർമോണിയവും. വയലിനും വീണയിലും ഫ്ലൂട്ടിലുമൊക്കെ മാത്രം കേട്ട ഈ കച്ചേരി സംഗീതം പ്രകാശ് ഹാർമോണിയത്തിൽ കേൾപ്പിച്ചു. പ്രകാശി​​​െൻറ ഓർമകളിൽ ഇന്നും  ആ സംഗീതരാവുണ്ട്. 

ശിവമണി, മൃദംഗചക്രവർത്തി ഉമയാൾപുരം ശിവരാമൻ, ഘടം കാർത്തിക്, രാജേഷ് വൈദ്യ, യു. ശ്രീനിവാസ്​, ശെൽവം ഗണേഷ്, ഗണേഷ് കുമരേഷ് തുടങ്ങിയവരുമായുള്ള, കീബോർഡും ഹാർമോണിയവും ചേർത്തുള്ള ഫ്യൂഷൻ േപ്രാഗ്രാമുകൾ പ്രകാശി​​​െൻറ ജീവിതത്തിലെ അടുത്ത ഘട്ടം.  കുറേക്കാലം ബാലഭാസ്​കറുമൊത്ത് കേരളത്തിൽ നിരവധി ഫ്യൂഷൻ േപ്രാഗ്രാമുകൾ വായിച്ചിരുന്നു. കേരളത്തിലെതന്നെ വലിയ കലാകാരന്മാരായ കുടമാളൂർ ജനാർദനൻ, ബാലഭാസ്​കർ, പെരുകാവ് സുധീർ (ഘടം), നാഞ്ചിൽ അരുൾ (മൃദംഗം), സുന്ദർരാജൻ (വീണ) തുടങ്ങിയവരുടെ കൂടെയും നിരവധി ഫ്യൂഷൻ േപ്രാഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ട്. 

Tags:    
News Summary - Music Composer Prakash Ulliyeri in Kozhikode -Music News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT