???????????? ????? ?????? ?????? ????????????? ???. ????? ?????? ????????

വസന്തകാല സ്മൃതിയില്‍

സിനിമാപ്പാട്ടിന്‍െറ വസന്തകാല സ്മൃതിയില്‍ സംഗീതനിശ ഒരുക്കി. നൂര്‍ജഹാന്‍, ലത, റഫി, കിഷോര്‍, മുകേഷ്, പങ്കജ് മല്ലിക്, യേശുദാസ്, സുശീല, ജാനകി തുടങ്ങിയവരുടെ പഴയ ഹിന്ദി-മലയാളം പാട്ടുകള്‍ കേള്‍ക്കാനത്തെിയവരെക്കൊണ്ട് പതിവുപോലെ ടൗണ്‍ഹാള്‍ നിറഞ്ഞുകവിഞ്ഞു. സംഗീത് മിലന്‍െറ ആഭിമുഖ്യത്തിലാണ് പുരാനി സംഗീത് മെഹ്ഫില്‍ നടന്നത്. കോഴിക്കോടിന്‍െറ മണ്‍ മറഞ്ഞ ഗായകന്‍ അയ്യത്താന്‍ കബീര്‍ ദാസിന്‍െറ ഓര്‍മയിലായിരുന്നു പരിപാടി തുടങ്ങിയത്. മഞ്ഞണിക്കൊമ്പില്‍ പാടി ലീന പപ്പനാണ് തുടക്കമിട്ടത്. മുകേഷിന്‍െറ എക്കാലത്തേയും ഹിറ്റായ ഒഹരേ താല്‍ മിലേ നദീ കെ, നടക്കാവ് മുഹമ്മദ് കോയ പാടി. ഡോ. ഫസല്‍ ഗഫൂര്‍ മേരാ ജീവന്‍ കൊരാ കാഗസും പാടി. ലീന പപ്പന്‍, സജിത നമ്പൂതിരി, നാരായണന്‍ നമ്പൂതിരി, ഹസീന, കീര്‍ത്തന, അസ്കര്‍, സജ്ന താജ്, മധുസൂദനന്‍, മജീദ്, ഗോപാലി, സുന്ദര്‍ രാജ് തുടങ്ങിയവര്‍ പാടി. കോഴിക്കോട് പപ്പന്‍, മണികണ്ഠന്‍, അനിരുദ്ധന്‍, ഗണേഷ്, ഷബീര്‍ തുടങ്ങിയവര്‍ പിന്നണിയൊരുക്കി. ചടങ്ങില്‍ എ.കെ. നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഡോ. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. സുബൈര്‍ കൊളക്കാടന്‍, നടക്കാവ് മുഹമ്മദ് കോയ, പി. മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    
News Summary - dr fazal gafoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT