ദലിത് വിമോചനത്തിന്‍െറ ശംഖനാദം

ജാതിചിന്തകള്‍ അടിച്ചമര്‍ത്താനായി ഒട്ടേറെ മാര്‍ഗങ്ങള്‍ നമ്മള്‍ നൂറ്റാണ്ടുകളായി തേടുന്നു. ഇപ്പോഴിതാ സംഗീതത്തിലൂടെ അതിന്‍െറ മാര്‍ഗം തേടുന്നു ഒരു പറ്റം ചെറുപ്പക്കാര്‍, വിവിധയിടങ്ങളില്‍ നിന്നായി. അങ്ങനെയൊരു പുതിയ സംഗീത സംസ്കാരമൊരുക്കുകയാണ് ‘ദലിത് പോപ്പ്’. അത്തരത്തില്‍ സംഗീതത്തില്‍ ഇതൊരു വിപ്ളവമാകുന്നു. ദലിത് മുന്നേറ്റത്തിന് ബൗദ്ധിക അടിത്തറ നല്‍കിയ അംബേദ്കറുടെ സ്വാധീനമാണ് ദലിത് പോപ്പിനും ശക്തി പകരുന്നത്. നാടോടി ഗാനരീതിക്കൊപ്പം പാശ്ചാത്യ അംശവും കലര്‍ത്തിയുള്ള സംഗീതമാണിവര്‍ നയിക്കുന്നത്. പങ്കുവെക്കുന്ന ചിന്തകള്‍ ദലിത് രാഷ്ട്രീയത്തിന്‍േറതാണ്. പതിനെട്ടുകാരിയായ ജിന്നി മഹിയാണ് ഇന്ന് ഇതില്‍ ഏറ്റവും ശ്രദ്ധേയ. ‘ഡെയ്ഞ്ചര്‍ ചമാര്‍..’ എന്ന ഹിന്ദി ഗാനമാണ് ജിന്നിയെ പ്രശസ്തിയിലേക്കുയര്‍ത്തിയത്. 
സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ മഹിയോട് സുഹൃത്ത് ജാതി ചോദിച്ചതാണ് കുട്ടിയെ ചിന്തിപ്പിച്ചത്. ഇതില്‍ നിന്നാണ് ഈ ഗാനത്തിന്‍െറ ബീജാവാപം. ചമാര്‍ വിഭാഗക്കാരിയായ മഹിയോട് ഒരു കൂട്ടുകാരി പറഞ്ഞത് ‘ചമാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ കുഴപ്പക്കാരാണ്. അവരെ സൂക്ഷിക്കണം എന്നാണ്’. അന്നുയര്‍ന്നതാണ് സംഗീതത്തിന്‍െറ തീപ്പൊരി. ‘ഞങ്ങള്‍ ക്ക് ആയുധങ്ങള്‍ ആവശ്യമില്ല, ഞങ്ങള്‍ക് പ്രക്ഷോഭങ്ങളെ ഭയമില്ല. ത്യാഗം ചെയ്യാന്‍ ഞങ്ങള്‍ സന്നദ്ധമാണ്’- അവളുടെ തീക്ഷ്ണമായ വാക്കുകള്‍.
അമേരിക്കയില്‍ ഇന്ത്യന്‍ ജാതീയതയെപ്പറ്റി ചൂടുള്ള ചോദ്യങ്ങളുയര്‍ത്തിയ പാട്ടുകാരിയാണ് കാലിഫോര്‍ണിയയില്‍ കഴിയുന്ന തമിഴ് വംശജയായ തേന്‍മൊഴി സൗന്ദര്‍രാജന്‍. അംബേദ്കറുടെ ഗാനങ്ങള്‍ പാടിത്തന്നെയാണ് അവര്‍ പ്രശസ്തയായത്. തമിഴ്നാട്ടിലെ ഉള്‍ഗ്രാമത്തില്‍ നിന്ന് അമേരിക്കയിലത്തെിയ ദലിത് ഡോക്ടറുടെ മകളായ തേന്‍മൊഴി അമേരിക്കയിലെ പ്രശസ്ത ആക്ടിവിസ്റ്റും എഴുത്തുകാരിയും സിനിമാ പ്രവര്‍ത്തകയുമാണ്. താന്‍ ദലിത് കുലത്തില്‍ നിന്നാണെന്ന് കുട്ടിക്കാലത്ത് തിരിച്ചറിഞ്ഞതു മുതല്‍ ദലിത് വിമോചനം മനസ്സില്‍ പേറി നടക്കുന്ന തേന്‍മൊഴി തന്‍െറ കലാ-സാമൂഹിക പ്രവര്‍ത്തനം അതിനായാണ് സമര്‍പ്പിക്കുന്നത്. ദലിത് സ്ത്രീകളുടെ ശക്തി വിവരിക്കുന്നതാണ് സൗന്ദര്‍രാജന്‍െറ പാട്ടുകള്‍. ‘കലയാണ് സാമൂഹിക പരിവര്‍ത്തനം ഉണ്ടാക്കാവുന്ന ഏറ്റവും വലിയ ഘടകം. നാടന്‍ സംഗീതം, റോക്ക്, പോപ്പ് തുടങ്ങി സംഗീതത്തിന്‍െറ എല്ലാ രൂപങ്ങളും ദലിത് മൊഴികളിലൂടെ പരീക്ഷിക്കണമെന്നാണ് തേന്‍മൊഴിയുടെ അഭിപ്രായം. തന്‍െറ ഗാനങ്ങളില്‍ രാഷ്ട്രീയമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു അവര്‍. 
കബീര്‍ ശാക്യ ദലിത് സംഗീതത്തിലെ മറ്റൊരു ശക്തിയാണ്. ‘ദമ്മ വിംഗ്സ്’ എന്ന പേരില്‍ ഒരു ബാന്‍റ് തന്നെ കബീര്‍ രൂപികരിച്ചിട്ടുണ്ട്. മൈക്കല്‍ ജാക്സന്‍െറയും ബോബ് മര്‍ലിയുടെയും സംഗീതത്തിന്‍െറ വലിയ ആരാധകനായ കബീര്‍ ദലിതരുടെ ദുരിതജീവിതത്തിന്‍െറ ചിത്രങ്ങള്‍ സംഗീതത്തിലൂടെ പ്രചരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഹേമന്ദ് കുമാര്‍ ബൗധ്, തരണം ബോധ് എന്നിവരും ശ്രദ്ധേയരായ ദലിത് സംഗീതജ്ഞരാണ്. ഇന്നുള്ള ഭാരതീയ സംഗീത ശൈലികളെ പൊളിച്ചെഴുതാന്‍ ആഗ്രഹിക്കുന്നവരാണ് ഇരുവരും. 
രാജ്യമെമ്പാടും ദലിതര്‍ക്കുനേരെ അക്രമങ്ങളും ഒറ്റപ്പെടുത്തലും അവഗണനയും പെരുകി വരുമ്പോള്‍ ഇത്തരം സംഗീതത്തിന്‍െറ പ്രസക്തി ഏറിവരികയാണെന്നാണ് ഇവര്‍ പറയുന്നത്. ‘ഇതുവരെ സംഭവിച്ചതിനെ ഓര്‍ത്ത് ദുഖിച്ചിരിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല, ഞങ്ങള്‍ ഒന്നിലും പിന്നിലല്ളെന്ന് തെളിയിക്കാനാണ് ഞങ്ങളു െപുറപ്പാട്. അതാണ് ഞങ്ങളുടെ ലക്ഷ്യം’- ഹേമന്ദ് കുമാര്‍ ബൗദ്ധ് ഇത് നേടിയെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT