ടിക് ടോക്കിലെ ഓമനത്തം ഇനിയില്ല; അരുണി മോൾ വിടവാങ്ങി

തിരുവനന്തപുരം: ഓമനത്തം തുളുമ്പുന്ന മുഖവുമായി അരുണി മോൾ ഇനി ടിക് ടോക് ആരാധകർക്ക് മുന്നിലെത്തില്ല. വൈറൽ വീഡിയോ കളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അരുണി മോൾ (ഒമ്പത്) തലച്ചോറിനെ ബാധിച്ച അണുബാധയെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ മരിച്ചു.

പനിയും തലവേദനയും ബാധിച്ച് അരുണി മോളെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അസുഖം കൂടിയതോടെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവച്ചാണ് അന്ത്യം.

Full View

നാലാം ക്ലാസുകാരിയായ അരുണിയുടെ അച്ഛൻ കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ സനോജ് കഴിഞ്ഞ വർഷം സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. മാതാവ്: അശ്വതി.

അരുണിയുടെ മരണവാർത്തയുടെ ഞെട്ടലിലാണ് സൈബർ ലോകം. സമൂഹമാധ്യമങ്ങളിൽ അനുശോചനമറിയിച്ച് നിരവധി പേരാണ് പോസ്റ്റ് ചെയ്യുന്നത്.

Tags:    
News Summary - Malayalam TikTok star Aaruni Kurup dies at 9 of brain disease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.