നടന്‍ സന്ദീപ് നഹറിന്‍റെ ആത്മഹത്യ: ഭാര്യക്കും മാതാവിനുമെതിരെ കേസ്

നടന്‍ സന്ദീപ് നഹര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യ കാഞ്ചൻ ശർമക്കും ഭാര്യയുടെ മാതാവിനുമെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ഇരുവർക്കുമെതിരേ ചുമത്തിയിട്ടുള്ളത്. മുംബൈ പൊലീസാണ് കേസെടുത്തത്. സന്ദീപിന്‍റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, കേസരി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് സന്ദീപ് നഹര്‍. ഫെബ്രുവരി 15നാണ് മുംബൈയിലെ വസതിയില്‍ സന്ദീപ് നഹറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യക്ക് മുന്‍പായി വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. കുടുംബജീവിതത്തിലെ താളപ്പിഴകളാണ് മരണകാരണമെന്നും വിഡിയോയിൽ സൂചനയുണ്ടായിരുന്നു.

സുശാന്തിന്‍റെ മരണം സന്ദീപിന് കടുത്ത ആഘാതമായിരുന്നെന്നും സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതും കുടുംബത്തിലെ പ്രശ്നങ്ങളും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നെന്നും സഹപ്രവർത്തകർ പറയുന്നു.

Tags:    
News Summary - Actor Sandeep Nahar's suicide: Case against wife and mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.