ഫഹദ് ഫാസിലിന്റെ പരകായ പ്രവേശം -ട്രാൻസ്​ റിവ്യു

ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ആദ്യ മുഴുനീള സിനിമ, ഒരു ദശാബ്ദത്തിനിടയിൽ മലയാള സിനിമ ഏറ് റവും ആഘോഷിക്കപ്പെട്ട പേരുകളായ ഫഹദ് ഫാസിൽ, അൻവർ റഷീദ്, അമൽനീരദ്‌ എന്നിവരുടെ കോമ്പോ, സംവിധായകൻ ഗൗതം മേനോ​​​​​​െൻ റ സാന്നിധ്യം, ഓസ്കർ ജേതാവ് റസൂൽപൂക്കുട്ടിയുടെ ശബ്ദമിശ്രണം, നസ്രിയയുടെ ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവ്... ഇങ്ങനെ നീളുന്ന അനേകം ചേരുവകളാൽ സമ്പന്നമായ 2020ലെ മോസ്റ്റ് അവൈറ്റഡ് സിനിമകളിലൊന്നെന്ന ഖ്യാതിയോടെയാണ് 'ട്രാൻസ്' തീയേറ്റ റുകളിലെത്തിയത്. അൻവർ റഷീദ് തന്നെ നിർമിച്ച 2:35 മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് വിൻസെന്റ് വടക്കനാണ്.

ഏത് നിറത്തിലും തിളങ്ങാൻ കഴിയുന്നഫഹദ് ഫാസിലെന്ന സ്‌ഫടികക്കഷ്ണത്തെ ബഹുവർണങ്ങളിൽ പതിപ്പിക്കാന ുള്ള അൻവർ റഷീദിന്റെ ശ്രമമാണ് ഒറ്റ വാചകത്തിൽ ട്രാൻസ്. കന്യാകുമാരിയിലെ ജീർണിച്ച വാടകവീട്ടിൽ നിന്നും ആംസ്റ്റർഡാം വരെ നീളുന്ന വിജുപ്രസാദിന്റെ യാത്രയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ പകർന്നാടിയിരിക്കുന്നത്. ഫഹദിന്റെ സാന്നിധ്യമില്ലാത്ത സീനുകൾ സിനിമയിൽ നന്നേ കുറവാണെന്ന് പറയേണ്ടി വരും.

ഒരു മോട്ടിവേഷൻ ട്രെയിനറിൽ നിന്നും അമാനുഷികനായ ആൾദൈവത്തിലേക്കുള്ള വളർച്ചയും അതിൽ നിന്നും അയാൾ തേടുന്ന മോചനവുമാണ് സിനിമയുടെ ഇതിവൃത്തം. കോർപ്പറേറ്റുകൾ ആൾദൈവങ്ങളെ സൃഷ്ടിക്കുന്ന വിധവും അവയെ പ്രൊഫഷണലായി ഉപയോഗിച്ച് എങ്ങനെ പുതുസാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കുന്നുവെന്നും സിനിമ വരച്ചിടുന്നു. പൊതുജനങ്ങളെ ആൾദൈവങ്ങൾ മുഖേന കബളിപ്പിക്കുന്ന രീതിയും അവരിൽ അത് ചേലുത്തുന്ന സ്വാധീനവും സിനിമ തുറന്നിടുന്നു. ആത്മീയ വ്യാപാരങ്ങളുടെയും കോര്പറേറ്റ് ആൾദൈവങ്ങളുടെയും പുതുകാലത്ത് സിനിമയുടെ പ്രതിപാദ്യ വിഷയത്തിന് പ്രസക്തിയുണ്ട്.

എന്നാൽ കാണികളിൽ ആകാംക്ഷയും ശ്രദ്ധയും നിറക്കുന്ന ആദ്യപകുതിയിലെ കാഴ്ചകൾക്ക് രണ്ടാം പകുതിയിൽ വേണ്ടവിധം തുടർച്ചനൽകാൻ തിരക്കഥക്ക് കഴിഞ്ഞോ എന്ന സംശയമുണ്ട്. കാണികൾ പ്രതീക്ഷിച്ച കൗതുകങ്ങളും അപ്രതീക്ഷിത വഴിത്തിരിവുകളുമില്ലാതെയാണ് സിനിമ അവസാനിക്കുന്നത്.

വിഷാദം നിറഞ്ഞ പച്ചമനുഷ്യനായും അത്യുന്മേഷമുള്ള അമാനുഷികനായുംഉന്മാദഭാവങ്ങളുള്ള നിഗൂഢമനുഷ്യനായുമെല്ലാമുള്ള ഫഹദ്ഫാസിലിന്റെ പകർന്നാട്ടങ്ങൾ അവിസ്‌മരണീയമാണ്.ഗൗതം മേനോൻ, ചെമ്പൻ വിനോദ്, ജിലു ജോസഫ്, നസ്രിയ നസീം, ശ്രീനാഥ്‌ഭാസി, വിനായകൻ, സൗബിൻ ഷാഹിർ തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്.

ശ്രീനാഥ് ഭാസി, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരും അഭിനയം കൊണ്ട് സ്വയം അടയാളപ്പെടുത്തി. ഇടവേളക്കുശേഷമെത്തിയ നസ്രിയക്ക് മികച്ച സ്ക്രീൻ പ്രസൻസ് നേടാനായില്ല. നവതരംഗമായ 'കരിക്ക്' ടീമിലെ വിവിധ കഥാപാത്രങ്ങളെയും വിവിധസ്ഥലങ്ങളിൽ പ്ലേസ് ചെയ്തിട്ടുണ്ട്.അമൽനീരദിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാം-ജാക്സൺ വിജയൻ ടീമിന്റെ സൗണ്ട് സ്കോറിങും റസൂൽപൂക്കുട്ടിയുടെ ശബ്ദമിശ്രണവും സിനിമക്ക് മികച്ച തീയേറ്റർ അനുഭവം നൽകുന്നുണ്ട്.

Full View

ഫഹദി​​​​​​െൻറ ജീവിതഗന്ധിയായ മഹേഷ് ഭാവനയെയോ അൻവർറഷീദി​​​​​​െൻറ ഉള്ളം കുളിർപ്പിക്കുന്ന ഉസ്താദ് ഹോട്ടലോ പ്രതീക്ഷിക്കാതെ എത്തുന്നവരെ നിരാശപ്പെടുത്താത്ത ചിത്രമാണ് ട്രാൻസ്. സിനിമ വൃണപ്പെടുത്തുന്നത് ആരെയൊക്കെ എന്നറിയാൻ കാത്തിരിക്കേണ്ടിയിരിക്കുന്നു.വലിയ കാൻവാസിലുള്ള ഫഹദിന്റെ പരകായ പ്രവേശം കാണാനിഷ്ടമുള്ളവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാം. നിരാശപ്പെടുത്തില്ല, തീർച്ച.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT