ഏറെ പ്രസക്തനാണീ പയ്യൻ

സംവിധാനം ചെയ്ത രണ്ട് സിനിമകൾ കൊണ്ടുതന്നെ കാമ്പും കഴമ്പുള്ളമുള്ളയാളാണെന്ന് പേരെടുത്ത സംവിധായകനാണ് മധുപാൽ. തലപ്പാവും ഒഴിമുറിയും മികച്ച രണ്ട് രാഷ്ട്രീയ പ്രസ്താവനകളായിരുന്നു. കേരളത്തെ ഇളക്കിമറിച്ച നക്സൽബാരി കാലഘട്ടത്തിലെ വിവാദമായൊരു കൊലപാതകത്തെ സത്യസന്ധമായി അവതരപ്പിക്കുകയായിരുന്നു തലപ്പാവ്. ഒഴിമുറി കുറേക്കൂടി ആഴത്തിലുള്ള സമസ്യകളെയാണ് പ്രതിനിധീകരിച്ചത്. ജയമോഹ​​​െൻറ കഥയുടെ അടിത്തറ ഒഴിമുറിയെ കൂടുതൽ ഗഹനവും സ്ത്രീപക്ഷവുമാക്കിയിരുന്നു. ഇവിടെ നിന്ന് പുതിയ സിനിമയായ കുപ്രസിദ്ധപയ്യനിലെത്തുേമ്പാൾ മധുപാലി​​​​െൻറ രാഷ്ട്രീയത്തിന് മാറ്റമൊന്നും സംഭവിക്കുന്നില്ല. സിനിമയെ കൂടുതൽ കച്ചവടവത്കരിക്കാനുള്ള ശ്രമം ഉണ്ടെന്നതൊഴിച്ചാൽ കുപ്രസിദ്ധ പയ്യനും ഒരു തുടർച്ചയാണ്. സംവിധായക​​​​െൻറ രാഷ്ട്രീയവും കാഴ്ച്ചപ്പാടും പ്രതിഫലിപ്പിക്കുന്ന മുൻ സിനിമകളുടെ പിൻതുടർച്ച ഇവിടേയും കാണാം. പുതിയ കാലത്തെ തീരെ മോശമല്ലാത്തൊരു രാഷ്ട്രീയ പ്രസ്താവന ത​െന്നയാണ് ഒരു കുപ്രസിദ്ധ പയ്യൻ.

താരങ്ങളുണ്ട് പുതുമയില്ല

നല്ല സിനിമയോടൊപ്പം സഞ്ചരിക്കു​േമ്പാഴും മുൻനിര അഭിനേതാക്കളെ ചേർത്ത് നിർത്താൻ മധുപാൽ എന്നും ശ്രദ്ധിച്ചിരുന്നു. ലാൽ എന്ന നട​​​​െൻറ അവിസ്മരണീയ പ്രകടനങ്ങൾ തലപ്പാവിലും ഒഴിമുറിയിലും നാം കണ്ടതാണ്. കുപ്രസിദ്ധ പയ്യനും മലയാളത്തിലെ മുൻനിര താരങ്ങളാൽ സമ്പന്നമാണ്. ടോവിനൊ തോമസാണ് അജയകുമാറെന്ന നായകനെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, സിദ്ധിക്ക്, കരമന സുധീർ, അലൻസിയർ, സുജിത് ശങ്കർ, ശരണ്യ പൊൻവണ്ണൻ, അനു സിതാര, നിമിഷ സജയൻ തുടങ്ങി മലയാളത്തിലെ സജീവരായ താരങ്ങൾ സിനിമയിലുണ്ട്. സിനിമയുടെ കാസ്റ്റിങ്ങ് അത്ര പുതുമയുള്ളതല്ല. ഏറെക്കുറെ പ്രവചനാത്മകമാണ് ഇതിലെ കഥാപാത്രങ്ങൾ. പൊലീസുകാരായി എത്രയൊ സിനിമകളിൽ നാം കണ്ടവർ അങ്ങിനെതന്നെയെത്തുന്നു.

മേനക സുരേഷ്കുമാറെന്ന നിർമ്മാതാവി​​​​െൻറ അഭിനേതാവെന്ന നിലയിലുള്ള സിനിമയിലെ സാന്നിധ്യം ശ്രദ്ധേയമാണ്. ഒരു ജഡ്ജിയുടെ മാനറിസങ്ങൾ അസാധാരണമാം വിധം പകർത്തിയ അദ്ദേഹമാണ് കാസ്റ്റിങ്ങിലെ മികച്ച തെരഞ്ഞെടുപ്പെന്ന് പറയാം. നായികമാരിൽ നിമിഷ സജയ​​​െൻറ ഹന്നയാണ് കൂടുതൽ തെളിഞ്ഞ് നിൽക്കുന്നത്. കൂടുതൽ പ്രാധാന്യവും ഇവർക്ക് തന്നെ. കഥാപാത്രത്തിൽ മികച്ച കയ്യടക്കം കാണിച്ച നിമിഷ കൂടുതൽ കയ്യടി അർഹിക്കുന്നു. പ്രധാന കഥാപാത്രമായ അജയകുമാറിലെത്തുേമ്പാൾ അൽപ്പംചില വ്യക്തതക്കുറവ് സംവിധായകനും എഴുത്തുകാരനുമുണ്ടെന്ന് തോന്നുന്നു. ത​​​െൻറ ശരീരഭാഷകൊണ്ട് ടോവിനൊ അജയകുമാറായി മാറുന്നുണ്ട്. പെക്ഷ വർത്തമാനങ്ങളിലും പെരുമാറ്റത്തിലും പ്രകടമായ ൈവരുധ്യങ്ങളുള്ളത് കഥാപാത്രത്തി​​​െൻറ ആഴം കുറക്കുന്നു.

നിയമപാലനമെന്ന അസംബന്ധം

ഒരു കുപ്രസിദ്ധ പയ്യൻ മുന്നോട്ട് വക്കുന്ന രാഷ്ട്രീയ വിചാരണകളാണ് സിനിമയെ പ്രസക്തമാക്കുന്നത്. നീതിന്യായ വ്യവസ്തയുടെ ദയാരാഹിത്യവും കൗശലവും സിനിമ പ്രശ്നവത്കരിക്കുന്നുണ്ട്. ഇതിലെ മുഖ്യപ്രതികൾ പൊലീസുകാരാണ്. അവിടെനിന്ന് തന്നെയാണ് സിനിമയും തുടങ്ങുന്നത്. എത്രമാത്രം മലിനമാണ് നമ്മുടെ ക്രമസമാധാന വ്യവസ്തയെന്ന് സിനിമ വ്യക്തമാക്കുന്നുണ്ട്. ജീവൻ ജോബ് േതാമസ് എന്ന എഴുത്തുകാര​​​െൻറ രാഷ്ട്രീയ ബോധ്യങ്ങൾ ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു.

നിത്യവും നാം കാണുന്ന, വായിച്ചറിയുന്ന പൊലീസ് പൊറാട്ട് നാടകങ്ങളുടെ ആവിഷ്കാരങ്ങൾ സിനിമയിൽ കാണാം. മനുഷ്യനെ തല്ലിക്കൊല്ലുന്നതുമുതൽ റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊല്ലുന്നതുവരെയുള്ള നിത്യ സംഭവങ്ങൾ പരിഗണിച്ചാൽ സിനിമയിൽ കാണുന്നത് അത്ര ഗൗരവതരമല്ലെന്ന് നമ്മുക്ക് തോന്നാം. അധികാരികളും സ്വജനപക്ഷപാതവും ആർത്തിയുമൊക്കെ ചേർന്ന ഏറ്റവും മലിനമായൊരു വ്യവസ്തയായി നമ്മുടെ നിയമപാലക സംവിധാനം മാറിയിട്ട് കാലമേറെയായി. നീതിക്ക് വേണ്ടി മുന്നിലെത്തുന്നവരെ ദയാരഹിതമായി അരച്ചുകളയുന്നതി​​​​െൻറ ചില നേർച്ചിത്രങ്ങൾ കുപ്രസിദ്ധ പയ്യനിലുണ്ട്.

പേരിലെ രാഷ്ട്രീയം


നമ്മുടെ രാജ്യത്തെ ഒാരോ പൗരനും വ്യത്യസ്ത േപരുളകളാണുള്ളത്. ഒരുപേരിലെന്തിരിക്കുന്നു എന്ന് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടൊ. തീർച്ചയായും പേരുകൾ നിങ്ങളുടെ ജീവിതങ്ങളെ നിർണ്ണയിക്കുന്നിടത്തേക്ക് നമ്മുടെ വ്യവസ്ത എന്നോ എത്തിയിരിക്കുന്നു. ഇത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ജാതി വാലുകൾ മഹത്വത്തി​​​​െൻറ അടയാളങ്ങളാകുന്നത് നാം കണ്ടതാണ്. ഇപ്പോഴത്തെ പ്രവണത അറബിപ്പേരുകളുടെ കുപ്രസിദ്ധിയാണ്. നമ്മുടെ ജയിലുകൾ നിറക്കുന്നതിൽ ദലിതനും മുസ്ലിമിനും കൂടുതൽ പങ്കുണ്ടന്നും അത് പലപ്പോഴും പേരുകൾ മാത്രം നോക്കിയാണെന്നും ഇന്ന് നമ്മുക്കറിയാം. കുപ്രസിദ്ധ പയ്യൻ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രസക്തമായ ചിന്തകൾ ഇതു തന്നെയാണ്.

ചില ഭൂതകാലങ്ങൾ നമ്മെ നിരന്തരം വേട്ടയാടിെക്കാണ്ടിരിക്കുമെന്ന് സിനിമ പറയുന്നുണ്ട്. പൂർവ്വികർ ചുമരിൽ തൂക്കിയ ചിത്രങ്ങൾ പോലും കുഴിമാടങ്ങളിൽ നിന്ന് എഴുന്നേറ്റ്​വരും. അത് നിങ്ങളെ രാജ്യദ്രോഹികളും ഭീഷണികൾക്ക് വഴങ്ങേണ്ടവരുമാക്കും. ഭരണകൂട ഉപകരണങ്ങൾ തന്നെയാണ് ഇത്തരം ക്രൂരകൃത്യങ്ങൾക്ക് നേതൃത്വം നൽകുക. മുഖ്യധാരയിലലിയാതെ ഇൗ ചോദ്യങ്ങൾ ഉന്നയിക്കുന്നത് തന്നെയാണ് ഒരു കുപ്രസിദ്ധ പയ്യ​​​​െൻറ പ്രസക്തി.

അനാഥത്വവും കുറ്റവാസനയും

അജയകുമാറി​​​െൻറ അനാഥത്വം അവ​​​​െൻറ വലിയൊരു പ്രതിസന്ധിയാണ്. വയസെത്രയായെന്ന നിസാരമായചോദ്യത്തിന് മുന്നിൽപ്പോലും അവൻ ദയനീയമായി തോറ്റുപോവുകയാണ്. അത്തരം സന്ദർഭങ്ങളിലെ ടോവിനോയുടെ പ്രകടനം മികച്ചതാണ്. അവനൊരു കുറ്റവാളിയാണൊ എന്ന് ഉറപ്പില്ലാതാക്കുന്നത് അവ​​​െൻറ അനാഥത്വമാണ്. വർഷങ്ങളായി അജയകുമാറിനെ അറിയുന്നവർക്കുേപാലും ഒന്നും ഉറപ്പില്ലാതാകുന്നതും സംശയം ജനിപ്പിക്കുന്നതും ചോദിക്കാനും പറയാനും ആരുമില്ലെന്ന സാധ്യത കൊണ്ടാണ്.

കുഞ്ഞുന്നാൾ മുതൽ പ്രതിസന്ധിയിലാകുന്ന ഇത്തരക്കാരെപറ്റി ഭരണകൂടം ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. ഇൗകുഞ്ഞുങ്ങളെല്ലാം കുറ്റവാസനയുടെ ലോകത്തേക്ക് എത്തിപ്പെടുന്നതിൽ സമൂഹത്തിനും ഭരണകുടത്തിനും ഉത്തരവദിത്തമുണ്ട്. ധാരാളം ഗൗരവതരമായ ചോദ്യങ്ങളുയർത്തുന്ന സിനിമയെന്ന നിലയിൽ ഒരു കുപ്രസിദ്ധ പയ്യൻ മധുപാലി​​​​െൻറ മറ്റ് സൃഷ്ടികളുടെ തുടർച്ച തന്നെയാണ്. കച്ചവട ധാരയിലെത്താനുള്ള വ്യഗ്രതയിൽ ചില വിട്ടുവീഴ്ച്ചകൾ തീർച്ചയായും നടത്തിയിട്ടുണ്ട്. സംവിധാക​​​െൻറ പൂർണ്ണമായ നിയന്ത്രണം ഇല്ലായ്മയും പ്രകടമാണ്. സംഭാഷണങ്ങളുടെ ഒഴുക്കില്ലായ്മയും കഥാപാത്രങ്ങളിലെ ചില വൈരുധ്യങ്ങളും കല്ലുകടിയാകാം. പക്ഷെ ഇൗ സിനിമ മുന്നോട്ടുവക്കുന്ന രാഷ്ട്രീയത്തെ അവഗണിക്കാനാകില്ല. കച്ചവടവും കലയും സമന്വയിപ്പിക്കാനുള്ള ശ്രമമെന്ന നിലയിൽ ഒരു കുപ്രസിദ്ധ പയ്യൻ തീർച്ചയായും പരിഗണിക്കപ്പെടേണ്ടതുണ്ട്.

Tags:    
News Summary - oru kuprasidha payyan review-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT