നിഗൂഢത വഴിമാറുന്ന ഫോറൻസിക്​ REVIEW

അറപ്പും പേടിയും മടിയും കൂടാതെ മനുഷ്യരെ തുടര്‍ച്ചയായി കൊന്നുതള്ളുന്ന സീരിയൽ കൊലയാളികളുടെ കഥകളടക്കമുള്ള ത് രില്ലറുകൾക്ക്​ മലയാള സിനിമയിൽ ഡിമാൻഡ് ഏറുകയാണ്​​. സീരിയൽ കില്ലറുടെ കഥ പറഞ്ഞ്​ ഹിറ്റ്​ ചാർട്ടിൽ ഇടം പിടിച്ച ‘അ ഞ്ചാം പാതിര’ക്ക്​ ശേഷം ആ ​ശ്രേണിയിൽ പങ്കു​ചേരുകയാണ്​ ടൊവിനോ തോമസ്​ നായകനായ ‘ഫോറൻസിക്​’.


നഗരത്തില് ‍ നടക്കുന്ന തുടർ കൊലപാതകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. കൊല്ലപ്പെടുന്നതാകട്ടെ ചെറിയ പെൺകുട്ടികളും. ദിവ്യ എ ന്ന പെൺകുട്ടിയെ നൃത്ത വിദ്യാലയത്തിൽ നിന്നും കാണാതാകുന്നതാണ്​ ഇതി​​​െൻറ തുടക്കം. കേസ് അന്വേഷിക്കാനെത്തുന്നത ് പൊലീസ് ഉദ്യോഗസ്ഥയായ ഹൃതിക സേവ്യർ ആണ്. കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിട്ടുന്നതോടെ കേസന്വേഷണത്തിൽ സഹകരിക്ക ാൻ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് വിദഗ്​ധൻ എത്തുന്നു. സാമുവലി​​​െൻറ സാന്നിധ്യം ഹൃതികക്ക് തുടക്കത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നു. വിവാഹമോചിതയായ ഹൃതികയുടെ മുൻ ഭർത്താവി​​​െൻറ സഹോദരൻ ആണ്​ സാമുവൽ എന്നതാണ്​ കാരണം.
എന്നാൽ, ഹൃതികക്ക്​ അന്വേഷണത്തി​​​െൻറ ശരിയായ ദിശയിലേക്ക് വളരെ എളുപ്പം എത്തിച്ചേരാൻ സാമുവലി​​​െൻറ സഹായത്തോടെ സാധിക്കുന്നുണ്ട്​.

ദിവ്യ കേസി​​​െൻറ അന്വേഷണം പൂർത്തിയാകും മു​​േമ്പ വീണ്ടും പെൺകുട്ടികളെ കാണാതാവുകയും അവരുടെ മൃതദേഹങ്ങൾ പലയിടങ്ങളിൽ നിന്നായി കിട്ടുകയും ചെയ്യുന്നതോടെ കഥാഗതി ചൂട് പിടിക്കുന്നു. അന്വേഷണവഴിയിൽ സംശയാസ്​പദമായി കണ്ടെത്തുന്ന ആളെ അറസ്​റ്റ്​ ചെയ്യുന്നുണ്ടെങ്കിലും സാമുവലി​​​െൻറ ചില കണ്ടെത്തലുകളിലൂടെ വിഷയം കൂടുതൽ സങ്കീർണമാകുന്നു. തുടർന്ന്​ ഫോറൻസിക്കി​​​െൻറ സഹായത്തോടെയുള്ള അന്വേഷണത്തിലൂടെ യഥാർഥ സീരിയൽ കില്ലറെ കണ്ടെത്തുകയാണ്​.

പൃഥ്വിരാജ്​ നായകനായ ‘സെവൻത് ഡേ’യുടെ തിരക്കഥയിലൂടെ ശ്രദ്ധേയനായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സീരിയൽ കൊലപാതകവും അന്വേഷണവും ഒരുപാട് പറഞ്ഞ മലയാള സിനിമയിൽ അത്ര പരിചിതമല്ലാത്ത ഒരു പ്രമേയത്തെ കൊണ്ട് വരാൻ സംവിധായകർ ശ്രമിച്ചത് പാഴായില്ല.

സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന കഥാപാത്രം ടൊവിനോ പാകതയോടെ കൈകാര്യം ചെയ്തു. ഹൃതിക സേവ്യർ എന്ന അന്വേഷണ ഉദ്യോഗസ്​ഥ മംമ്​തയിൽ ഭദ്രമാണ്​. ആ കഥാപാത്രത്തി​​​െൻറ കുടുംബത്തിലെ തകര്‍ച്ചകളും കരിയറിലെ സാമർഥ്യവും ഒടുവില്‍ സത്യങ്ങളെ തിരിച്ചറിയലും പരിഹാരം കണ്ടെത്തലും എല്ലാം പക്വതയോടെ ആണ് മംമ്ത കൈകാര്യം ചെയ്‍തിരിക്കുന്നത്. അവരുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ് ഇതെന്ന് നിസ്സംശയം പറയാം. തിരക്കഥയിലും അഭിനയത്തിലും മാത്രമല്ല ഛായാഗ്രഹണത്തിലും പശ്ചാത്തല സംഗീതത്തിലുമെല്ലാം ഭയത്തി​​​െൻറയും നിഗൂഢതയുടെയും സാന്നിധ്യം നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്​. ബാലതാരങ്ങൾ മുതൽ സൈജു കുറുപ്പ്, റേബ മോണിക്ക, രഞ്ജി പണിക്കർ തുടങ്ങിയ എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയായി ചെയ്തിരിക്കുന്നു.

Tags:    
News Summary - forensic movie review-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-18 06:01 GMT