വിദ്യാര്‍ഥിയായിരിക്കുന്ന കാലത്ത് 16 വര്‍ഷം മുമ്പാണ് സുഹൃത്തുക്കളായ രണ്ടുപേരോടൊപ്പം ഒറ്റപ്പാലം പഴയ ലക്കിടിയില്‍ ‘അമരാവതി’യില്‍ എത്തിയത്. മലയാളത്തിന്‍െറ പ്രിയപ്പെട്ട തിരക്കഥാകൃത്ത് ലോഹിതദാസ് കയറി ഇരിക്കാന്‍ പറഞ്ഞു. ചാരുകസേരയില്‍ നീണ്ടു കിടന്ന്, ഏറെ നാളായി പരിചയമുള്ളവരോടെന്നപോലെ ലോഹിതദാസ് സംസാരിച്ചു തുടങ്ങി. അദ്ദേഹം അപ്പോള്‍ ‘അരയന്നങ്ങളുടെ വീടി’ന്‍െറ പണിപ്പുരയിലായിരുന്നു.
വര്‍ത്തമാനത്തിനിടെ നല്ല മധുരമുള്ള വരിക്കച്ചക്കച്ചുള പാത്രത്തിലത്തെി. ലോഹിതദാസ് ഞങ്ങളോട് മതം, രാഷ്ട്രീയം, സിനിമ, സാഹിത്യം തുടങ്ങി ഒട്ടുമിക്ക വിഷയങ്ങളെക്കുറിച്ചും പറഞ്ഞു.
ഇരട്ട കൈ്ളമാക്സുമായി ഫാസിലിന്‍െറ ‘ഹരികൃഷ്ണന്‍സ്’ എന്ന സിനിമയും എഴുത്തുകാരനില്‍ നിന്ന് സംവിധായകനിലേക്കത്തെിയ ലോഹിതദാസിന്‍െറ ‘ഭൂതക്കണ്ണാടിയും’ ഒന്നിച്ചിറങ്ങിയ സമയമാണ്. രണ്ടു സിനിമകളും അന്ന് ചര്‍ച്ചചെയ്യപ്പെടുന്നുണ്ടായിരുന്നു. ഹരികൃഷ്ണന്‍സ് ചര്‍ച്ച ചെയ്യപ്പെട്ടത് കേവലം സാമ്പത്തിക ലാഭത്തിനുവേണ്ടി സിനിമയുടെ, കലാരൂപത്തിന്‍െറ അന്തസ്സത്തക്ക് ചേരാത്ത വിധം കഥക്ക് രണ്ട് പര്യവസാനങ്ങള്‍ ചേര്‍ത്തതുമൂലമായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും തുല്യപ്രാധാന്യത്തോടെ അഭിനയിച്ച ഈ കച്ചവടസിനിമ ഇതിന്‍െറ പേരില്‍ അന്ന് വലിയ വിമര്‍ശങ്ങള്‍ക്കിടയാവുകയും ചെയ്തിരുന്നു. ഇതെല്ലാം മനസ്സില്‍ കണ്ടാകണം ലോഹിതദാസ് ചര്‍ച്ചയില്‍ ഞങ്ങളോട് ഉന്നയിച്ച ഒരു ചോദ്യം ഭൂതക്കണ്ണാടിയും ഹരികൃഷ്ണന്‍സും ഒരുമിച്ച് രണ്ടു തിയറ്ററുകളില്‍ കളിക്കുമ്പോള്‍ നിങ്ങളെന്ന കേവല ചലച്ചിത്രാസ്വാദകന്‍ ഏത് സിനിമ തെരഞ്ഞെടുത്ത് കാണും? ഉത്തരം ലളിതം, എത്ര കലാമൂല്യമുള്ളതോ ജീവിത ഗന്ധിയായതോ ആയിക്കോട്ടെ ഭൂതക്കണ്ണാടി പോലുള്ള സിനിമകള്‍ പ്രേക്ഷകര്‍ തമസ്കരിക്കും. അതുകേട്ട് ലോഹിതദാസ് ചിരിച്ചു. ശക്തമായ പ്രമേയമാണ് ഭൂതക്കണ്ണാടി കൈകാര്യംചെയ്തതെന്നും മുടക്കിയ മുതല്‍ പൂര്‍ണമായും തിരിച്ചുകിട്ടില്ളെങ്കിലും സാരമില്ല, നല്ല സിനിമ പിറക്കണമെന്ന് ഉള്‍ക്കരുത്തോടെ തീരുമാനിക്കാന്‍ കഴിയുന്ന നിര്‍മാതാക്കള്‍ക്കുവേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ ആ മനുഷ്യനെ ആദരപൂര്‍വം കേട്ടിരുന്നു.
***
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.