ജന നായകനിൽ വിജയ്

പുതുവർഷത്തിൽ വിജയ്‍ ആരാധകർക്കുള്ള ആദ്യ സമ്മാനം; ദളപതിയുടെ അവസാന ചിത്രം ജനനായകന്‍റെ ട്രെയിലർ എത്തുന്നു...

തമിഴ് സൂപ്പർതാരം ദളപതി വിജയ് അഭിനയിക്കുന്ന ചിത്രം ‘ജനനായകൻ’ ട്രെയിലർ റിലീസ് തിയതി പുറത്ത്. വിജയുടെ അവസാന സിനിമ എന്ന നിലയിൽ ആരാധകരിൽ വലിയ പ്രതീക്ഷയുണർത്തുന്ന ചിത്രമാണ് ജനനായകൻ. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ഇതിനകം തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ലെറ്റ്സ് സിനിമ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജനനായകൻ സിനിമയുടെ ട്രെയിലർ 2026 ജനുവരി 2ന് റിലീസ് ചെയ്യും. ന്യൂയർ ദിനത്തിലാണ് ട്രെയിലർ എത്തുന്നത് എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. പക്ഷെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ചിത്രത്തിൽ ഏഴ് രംഗങ്ങളിൽ വയലൻസ് ആക്ഷൻ സീനുകൾ ഉൾപെട്ടിട്ടുണ്ട് എന്നതാണ് സിനിമയെകുറിച്ച് ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനിരിക്കെ വിജയു​ടെ സിനിമ ജീവിതത്തിലെ അവസാന ചിത്രമെന്ന പ്രഖ്യാപനത്തോടെയാണ് നേരത്തെ ചിത്രത്തെ കുറിച്ചുളള വിവരങ്ങൾ പുറത്തിറങ്ങിയിരുന്നത്. ഇതിനൊപ്പം പുറത്തുവിട്ട പ്രമോഷണൽ ഉള്ളടക്കങ്ങളും ഗാനങ്ങളും സിനിമയെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. എച്ച്. വിനോദിന്‍റെ സംവിധാനം, രാഷ്ട്രീയ പശ്ചാത്തമുള്ള കഥ, സമകാലിക സാമൂഹിക പ്രശ്നങ്ങൾ എന്നിവയും വിജയുടെ അവസാനചിത്രമെന്ന ആരാധകരുടെ വികാരവും ചിത്രത്തോടുള്ള താൽപര്യം വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

ജനനായകൻ 2026 ജനുവരി ഒമ്പതിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. റിലീസിന് മുമ്പേ തന്നെ ചിത്രം നേടിയ പല റെക്കോഡുകളും ബോക്‌സ് ഓഫിസിൽ വലിയ വിജയം നേടുമെന്ന സൂചനയായാണ് സിനിമ വ്യാപാരരംഗം വിലയിരുത്തുന്നത്.

Tags:    
News Summary - Thalapathy Vijay’s final film’s trailer to release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.