Posted On
date_range Updated On
date_range മണിരത്നത്തിെൻറ ഒാഫിസിന് ബോംബ് ഭീഷണി
ചെന്നൈ: സിനിമ സംവിധായകനായ മണിരത്നത്തിെൻറ ഒാഫിസിലേക്ക് അജ്ഞാത ബോംബ് ഭീഷണി. ക ഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ‘ചെക്ക ചിവന്ത വാനം’ എന്ന സിനിമയിലെ ഒരു സമുദായത്തെ അവഹേളിക്കുന്ന വിധത്തിലുള്ള സംഭാഷണം നീക്കണമെന്നാണ് ആവശ്യം.
തിങ്കളാഴ്ച രാത്രി ചെന്നൈ മൈലാപ്പൂർ അഭിരാമപുരം കേശവ പെരുമാൾ കോവിൽ വീഥിയിലെ ഒാഫിസിലേക്കാണ് വിളിവന്നത്. മാനേജരാണ് ഫോണെടുത്തത്. സൈബർ ക്രൈം പൊലീസ് ഫോണിൽ വിളിച്ചയാളെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. മൈലാപ്പൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.