ഗുരുതരാവസ്​ഥയിലായ പൊന്നമ്പലത്തി​െൻറ ചികിത്സാ ചിലവ്​ ഏറ്റെടുത്ത്​ കമലും രജനിയും

പ്രശസ്​ത തമിഴ്​ നടൻ പൊന്നമ്പലത്തിന്​ സഹായം പ്രഖ്യാപിച്ച്​ തമിഴിലെ മുൻനിര നടൻമാരായ കമൽഹാസനും രജനീകാന്തും. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്​നി സംബന്ധമായ രോഗം ബാധിച്ച്​ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്​ പൊന്നമ്പലം. 

സാമ്പത്തിക സഹായമാവശ്യപ്പെട്ടുകൊണ്ടുള്ള പൊന്നമ്പലത്തി​​െൻറ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത്​ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നായിരുന്നു കമൽഹാസൻ അദ്ദേഹത്തി​​െൻറ ചികിത്സാ ചിലവുകൾ ഏറ്റെടുക്കാൻ ത​​െൻറ ടീമിനോട്​ ആവശ്യപ്പെട്ടത്​. മക്കളുടെ വിദ്യാഭ്യാസ ചിലവുകളും കമൽഹാസൻ വഹിക്കുമെന്ന്​ അറിയിച്ചിരുന്നു. കമൽഹാസനാണ്​ മൈക്കൽ മദന കാമരാജൻ എന്ന അദ്ദേഹത്തി​​െൻറ ചിത്രത്തിലൂടെ പൊന്നമ്പലത്തെ തമിഴ്​ സിനിമയിലേക്ക്​ കൈപിടിച്ചുയർത്തുന്നത്​. സ്​റ്റണ്ട്​ മാസ്റ്ററായിരുന്നു അതുവരെ പൊന്നമ്പലം. 

കമലിന്​ പിന്നാലെ രജനീകാന്തും പൊന്നമ്പലത്തിന്​ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്​. പൊന്നമ്പലവുമായി സംസാരിച്ച അദ്ദേഹം തുടർ ചികിത്സക്കുള്ള സഹായം നൽകാമെന്നും ഏറ്റിട്ടുണ്ട്​. രജനീകാന്തി​​െൻറ വക്​താവാണ്​ ഇത്​ അറിയിച്ചത്​. തുക എത്രയാണെന്ന്​ വെളിപ്പെടുത്തുന്നില്ലെന്നും വക്​താവ്​ അറിയിച്ചു.

രജനീകാന്തി​​െൻറ മുത്തു, അരുണാചലം, അപൂർവ്വ സഗോദരർഗൾ തുടങ്ങിയ ചിത്രങ്ങളിൽ പൊന്നമ്പലം അഭിനയിച്ചിട്ടുണ്ട്​. ജയം രവിയുടെ കോമാളി എന്ന ചിത്രത്തിലാണ്​ അദ്ദേഹം ഏറ്റവും ഒടുവിലായി വേഷമിട്ടത്​. മിഥുൻ മാനുവൽ തോമസ്​ സംവിധാനം ചെയ്​ത ആട്​ 2 എന്ന ചിത്രത്തിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്​.

Tags:    
News Summary - Kamal Haasan and Rajinikanth lends financial help to actor Ponnambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.